Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2018 11:38 AM IST Updated On
date_range 20 July 2018 11:38 AM ISTതെന്മല ഡാം കാലവർഷത്തിൽ പൂർണ സംഭരണശേഷിയിൽ; ഷട്ടറുകൾ തുറന്നു
text_fieldsbookmark_border
പുനലൂർ: കിഴക്കൻ മേഖലയിൽ ശക്തിയാർജിച്ച മഴയിൽ തെന്മല പരപ്പാർ (കല്ലട ഡാം) ഡാം നിറഞ്ഞതിനാൽ ഷട്ടറുകൾ തുറന്ന് വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കിത്തുടങ്ങി. വ്യാഴാഴ്ച പകൽ 11ഓടെയാണ് ഡാം ടോപ്പിലെ മൂന്നുഷട്ടറുകൾ അഞ്ച് സെൻറിമീറ്റർ വീതം തുറന്നത്. ഉച്ചക്ക് രണ്ടോടെ പത്ത്സെൻറിമീറ്ററാക്കിയെങ്കിലും വൈകീട്ട് മൂന്നോടെ 15 സെൻറീമീറ്ററാക്കി വീണ്ടും ഉയർത്തി. പൂർണസംഭരണ ശേഷിയായ 115.82 മീറ്ററിൽ വെള്ളമെത്താൻ 1.26 മീറ്റർകൂടി ശേഷിക്കുമ്പോൾ സുരക്ഷ മുൻനിർത്തി ഷട്ടറുകൾ തുറക്കുകയായിരുന്നു. ഷട്ടർ തുറക്കുമ്പോൾ ഡാമിലെ ജലനിരപ്പ് 114.50 മീറ്ററായിരുന്നു. ഇത് ഉച്ചക്ക് രണ്ടിന് 114.60ലെത്തി. മൂന്ന് ഷട്ടർവഴിയായി ഒരു മിനിറ്റിൽ 32 എം.എം ക്യുബിക് വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. കൂടാതെ രണ്ട് ജനറേറ്ററുകൾ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ശേഷം ദിവസം മൂന്നര എം.എം ക്യുബിക് മീറ്റർ വെള്ളവും കല്ലടയാറ്റിലേക്ക് ഒഴുക്കുന്നുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് ഇനിയും ശക്തിയാർജിച്ചാൽ ഷട്ടറുകൾ കൂടുതൽ തുറക്കുമെന്ന് കല്ലട ജലസേചന പദ്ധതി അധികൃതർ പറഞ്ഞു. ഡാം സ്ഥാപിച്ചതിനുശേഷം ആദ്യമാണ് കാലവർഷത്തിൽ ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കേണ്ടിവന്നത്. ഡാം തുറന്നതോടെ കല്ലടയാറ്റിൽ ജലനിരപ്പ് അപകടമാംവിധം ഉയർന്ന് കുത്തൊഴുക്കായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. തീരത്തുള്ളവരും താഴ്ന്നപ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. കുളിക്കുന്നതിനും മറ്റുമായി ആറ്റിൽ ഇറങ്ങുന്നത് പൊതുജനങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് 114 മീറ്ററിന് അടുത്തെത്തിയ വെള്ളം രാത്രിയിലെ മഴയിൽ പെട്ടന്ന് ഉയരുകയായിരുന്നു. ഡാമിെൻറ വൃഷ്ടിപ്രദേശത്ത് ബുധനാഴ്ച പകൽ ദുർബലമായിരുന്ന മഴ രാത്രിയോടെ ശക്തിയാർജിച്ചു. വ്യാഴാഴ്ച പകലും മഴ ശക്തമാണ്. ഡാമിലേക്കുള്ള പ്രധാന നീരൊഴുക്കുകളായ കുളത്തൂപ്പുഴ, കഴുതുരുട്ടി, ശെന്തുരുണിയാറുകൾ കരകവിഞ്ഞൊഴുകുന്നു. കൂടാതെ ഉൾവനത്തിൽ നിന്നും നിരവധി ചെറുഅരുവികളും ഡാമിൽ ചേരുന്നുണ്ട്. കെ.ഐ.പി എക്സി. എൻജിനീയർ എസ്.സജു, അസി.എക്സി.എൻജിനീയർ എസ്. ഓമനകുട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ് ഷട്ടർ തുറന്നത്. ഡാം ടോപ്പിൽ അധികൃതർ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നീരിക്ഷിക്കുന്നുണ്ട്. തെന്മല ഡാം മന്ത്രി രാജു സന്ദർശിച്ചു പുനലൂർ: വെള്ളം നിറഞ്ഞതിനെ തുടർന്ന് ഷട്ടർ തുറന്ന തെന്മല ഡാം മന്ത്രി കെ. രാജു സന്ദർശിച്ചു. വ്യാഴാഴ്ച പകൽ 11ന് ഷട്ടർ തുറന്നതിനോടനുബന്ധിച്ചാണ് മന്ത്രി ഡാം ടോപ്പിലെത്തിയത്. കെ.ഐ.പി ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ചനടത്തി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറുന്നത് കണക്കിലെടുത്ത് നിയന്ത്രിത അളവിലാണ് ഷട്ടർ തുറക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തെന്മല പഞ്ചായത്ത് പ്രസിഡൻറ്, ജനപ്രതിനിധികളും മന്ത്രിക്കൊപ്പം എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story