Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴ: അപകടഭീഷണി...

മഴ: അപകടഭീഷണി ഉയർത്തിനിന്ന മരങ്ങൾ മുറിച്ചുനീക്കി

text_fields
bookmark_border
കരുനാഗപ്പള്ളി: ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ താലൂക്കിെല വിവിധ പ്രദേശങ്ങളിൽ റോഡുവക്കിലും സ്വകാര്യവ്യക്തികളുടെ പറമ്പിലും അപകടഭീഷണി ഉയർത്തിനിന്ന മരങ്ങൾ മുറിച്ചുനീക്കി. തഹസിൽദാർ എൻ. സജിതാബീഗത്തി​െൻറയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു നടപടി. കല്ലേലിഭാഗം ഡ്രൈവർ ജങ്ഷൻ, കന്നറ്റി കരോട്ട് ജങ്ഷൻ എന്നിവിടങ്ങളിലെ മരങ്ങൾ മുറിച്ചുനീക്കിയതിൽപെടുന്നു. വിവിധ സ്ഥലങ്ങളിൽ വൈദ്യുതി ലൈനിലേക്ക് പതിക്കാൻ സാധ്യതയുള്ള മരങ്ങളും മുറിച്ചു. അപകടസാധ്യത കണക്കിലെടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന മരവും മുറിച്ചുനീക്കി. മരംമുറിക്കലിന് കെ.എസ്.ഇ.ബി, അഗ്നിശമന വിഭാഗം ജീവനക്കാരോടൊപ്പം നാട്ടുകാരും സഹകരിച്ചു. കഴിഞ്ഞദിവസങ്ങളിലെ മഴയിൽ വിവിധപ്രദേശങ്ങളിൽ നിലംപൊത്തിയ മരങ്ങളും നീക്കി. ബുധനാഴ്ച പകൽ മഴക്ക് ശമനമുണ്ടായെങ്കിലും താലൂക്കിലെ വിവിധ ഭാഗങ്ങളിലെ വീടുകളിൽ ഇപ്പോഴും വെള്ളക്കെട്ടാണ്. പള്ളിക്കലാർ കവിഞ്ഞൊഴുകിയതിനാൽ തൊടിയൂർ, മാലുമേൽ ഭാഗങ്ങൾ പൂർണമായും വെള്ളത്തിൽ മുങ്ങി. തൊടിയൂർ വട്ടക്കായൽ-തൊടിയൂർ ആര്യൻപാടം എന്നിവിടങ്ങളിലെ എക്കറുകണക്കിന് കൃഷിയും നശിച്ചിട്ടുണ്ട്. തകർന്ന കടൽഭിത്തിയും തീരദേശ റോഡും പുനർനിർമിക്കും കരുനാഗപ്പള്ളി: ആലപ്പാട് തീരത്ത് കടലാക്രമണംമൂലം തകർന്ന കടൽഭിത്തിയും തീരദേശ റോഡും ഉടൻ പുനർനിർമിക്കാൻ കലക്ടർ ഡോ. കെ. കാർത്തികേയൻ ഉത്തരവിട്ടു. അഴീക്കൽ, ശ്രായിക്കാട്, ചെറിയഴീക്കൽ പ്രദേശങ്ങളിലാണ് അടിയന്തര നിർമാണം നടത്തുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story