Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 11:18 AM IST Updated On
date_range 19 July 2018 11:18 AM ISTആശ്രാമം ട്രാഫിക് പൊലീസ് സ്റ്റേഷൻ ഇനി മുതൽ എൻഫോഴ്സ്മെൻറ് യൂനിറ്റ്
text_fieldsbookmark_border
കൊല്ലം: ഗതാഗതക്രമീകരണവും പരിശോധനയും ശക്തമാക്കുക എന്ന ലക്ഷ്യത്തിൽ ആശ്രാമം ട്രാഫിക് പൊലീസ് സ്റ്റേഷനെ ട്രാഫിക് എൻഫോഴ്സ്മെൻറ് യൂനിറ്റാക്കി. വാഹനാപകടങ്ങളുടെ എണ്ണം കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നഗരത്തിൽ നടക്കുന്ന അപകടങ്ങളുടെ അന്വേഷണച്ചുമതല അതത് ലോക്കൽ സ്റ്റഷനുകൾക്കാക്കി. ട്രാഫിക് നിയന്ത്രണവും ഗതാഗതം സുഗമമാക്കലും വാഹന പരിശോധനകളും മാത്രമാണ് യൂനിറ്റിലെ ഉദ്യോഗസ്ഥരുടെ ജോലി. 45 തസ്തികകളുള്ള ട്രാഫിക് സ്റ്റേഷനിൽ രണ്ട് എസ്.ഐമാരടക്കം 34 പൊലീസുകാരാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story