Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 11:18 AM IST Updated On
date_range 19 July 2018 11:18 AM ISTസെക്രേട്ടറിയറ്റ് ജീവനക്കാർ ധർണ നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: ആർ.എസ്.എസ്, എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സംഘടനകളെ വളർത്തുന്നത് അമേരിക്കൻ സാമ്രാജ്യത്വ ശക്തികളാണെന്ന് ഇ.പി. ജയരാജൻ എം.എൽ.എ. ഇന്ത്യയെ ദുർബലെപ്പടുത്താനുള്ള ആയുധങ്ങളായി അവർ ഇവരെ ഉപയോഗിക്കുകയാണ്. ഇതിലൂടെ യഥാർഥ പ്രശ്‌നം ചർച്ചയാകാതെ പോകുകയാണെന്നും ജയരാജൻ പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷെൻറ നേതൃത്വത്തിൽ ജീവനക്കാരുടെ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയ ഫാഷിസ്റ്റ്-നവ ലിബറൽ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കുക, സ്ഥിരംതൊഴിൽ ഉറപ്പാക്കുക, ദലിതർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമം ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. അസോസിയേഷൻ പ്രസിഡൻറ് പി. ഹണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എൻ. അശോക് കുമാർ, വൈസ് പ്രസിഡൻറുമാരായ എസ്. ഷീലാകുമാരി, കെ.പി. ബീന, എസ്. സുരേഷ്കുമാർ, സെക്രട്ടറിമാരായ പുത്തനമ്പലം ശ്രീകുമാർ, എസ്.എസ്. ദീപു, നാഞ്ചല്ലൂർ ശശികുമാർ, ആർ. നിഷാ ജാസ്മിൻ, ട്രഷറർ കല്ലുവിള അജിത് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story