Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​കൂളിലെ വാട്ടർ...

സ്​കൂളിലെ വാട്ടർ ടാങ്കിൽ ചത്ത നായ്ക്കുട്ടികളെ കണ്ട സംഭവം: അന്വേഷണം പുരോഗമിക്കുന്നു

text_fields
bookmark_border
കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ഗവ. യു.പി സ്കൂളിലെ വാട്ടർടാങ്കിൽ ചത്ത നായ്ക്കുട്ടികളെ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവദിവസവും ചൊവ്വാഴ്ചയും പല പ്രാവശ്യം പൊലീസ് സ്കൂളിലും പരിസരപ്രദേശങ്ങളിലും നിരീക്ഷണം നടത്തി. സാമൂഹികവിരുദ്ധരെയും മദ്യപാനികളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. പൊലീസി​െൻറ രഹസ്യാന്വേഷണ വിഭാഗവും രംഗത്തുണ്ട്. പരിസരങ്ങളിലെ സംശയമുള്ള പലരും പൊലീസ് നിരീക്ഷണത്തിലാണ്. സ്കൂളിൽ ഇത്തരത്തിൽ അനിഷ്ടസംഭവം ഉണ്ടായ സ്ഥിതിക്ക് നിരീക്ഷണകാമറകൾ സ്ഥാപിക്കാൻ പൂർവ വിദ്യാർഥികളുടെ യോഗം തീരുമാനിച്ചു. രാത്രി പട്രോളിങ് ശക്തമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പി.ടി.എയുടെയും പൂര്‍വ വിദ്യാർഥി സംഘടനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്കൂള്‍ സംരക്ഷണത്തിനായി ജാഗ്രത സമിതിയും രൂപവത്കരിച്ചു. നായ്‌കുട്ടികളെ ചത്ത നിലയില്‍ കണ്ടെത്തിയ വാട്ടര്‍ ടാങ്ക് മാറ്റി പുതിയത് സ്ഥാപിക്കാനും തീരുമാനമായി. കൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടാം ടെർമിനൽ; 90 ശതമാനം പൂർത്തിയായി കൊല്ലം: റെയിൽവേ സ്റ്റേഷൻ രണ്ടാം ടെർമിനൽ നിർമാണപ്രവൃത്തികൾ 90 ശതമാനം പൂർത്തിയായതായി െറയിൽവേ സഹമന്ത്രി രജൻ ഗോഹൈൻ അറിയിെച്ചന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ബുക്കിങ് ഓഫിസ്, സർക്കുലേറ്റിങ് ഏരിയ, പാർക്കിങ് സൗകര്യം എന്നിവയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. എല്ലാ പ്ലാറ്റ്ഫോമുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന മേൽ നടപ്പാലത്തി​െൻറ നിർമാണത്തിന് അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തിയും കവാടവും ഉൾപ്പെടെയുള്ള പ്രവർത്തികൾ അടിയന്തരമായി പൂർത്തിയാക്കുമെന്നും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story