Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 11:14 AM IST Updated On
date_range 19 July 2018 11:14 AM ISTഅന്താരാഷ്ട്ര പഠനകേന്ദ്രം ഉദ്ഘാടനം 23ന്
text_fieldsbookmark_border
കൊല്ലം: തൊഴില്‍ നൈപുണ്യ പരിശീലനത്തിന് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന അന്താരാഷ്ട്ര പഠനകേന്ദ്രം ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് കണ്‍സ്ട്രക്ഷന്‍ ചവറയില്‍ 23ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഡി.ടി.പി.സിയുടെ ഫ്ലവര്‍ഷോ ആശ്രാമത്ത് കൊല്ലം: ഒാണത്തോടനുബന്ധിച്ച് ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ആഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ഫ്ലവർഷോ നടത്തും. അപൂര്‍വയിനം ചെടികള്‍ക്ക് പുറമെ ഔഷധത്തോട്ടവും സസ്യോദ്യാനവും ഒരുക്കുന്നുണ്ട്. കാര്‍ഷിക, ഭക്ഷ്യ മേളകളും കലാപരിപാടികളും മേളയുടെ ഭാഗമാകും. പ്രദര്‍ശനത്തിെൻറ സ്വാഗതസംഘം ഓഫിസ് അസിസ്റ്റൻറ് കലക്ടര്‍ എസ്. ഇലക്കിയ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നിര്‍വഹിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാജ്കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി സി. സന്തോഷ്, എക്‌സിക്യൂട്ടിവ് അംഗം ജി. മുരളീധരന്‍, പ്രോഗ്രാം കോഒാഡിനേറ്റര്‍ എം.എം. ആസാദ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story