Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 11:14 AM IST Updated On
date_range 19 July 2018 11:14 AM ISTമഴക്ക് നേരിയ ശമനം, അൽപം ആശ്വാസം
text_fieldsbookmark_border
കൊല്ലം: തിമിർത്തുപെയ്ത മഴക്ക് നേരിയ ശമനമുണ്ടായതോടെ ചെറിയ ആശ്വാസത്തിലാണ് നാട്. ബുധനാഴ്ച രാവിലെ മഴ പെയ്തതൊഴിച്ചാൽ പിന്നീട് തെളിഞ്ഞ അന്തരീക്ഷമായിരുന്നു. തീരദേശം കടലാക്രമണത്തിെൻറ രൂക്ഷതയിൽനിന്ന് ഇനിയും മുക്തമായിട്ടില്ല. കരുനാഗപ്പള്ളിയിലെ ആലപ്പാട് ചെറിയഴീക്കലും ഇരവിപുരുത്തും കടലാക്രമണം ശക്തമാണ്. പുലിമുട്ടുകളുടെ അഭാവമാണ് ദുരിതം വർധിക്കാൻ കാരണം. തൃക്കോവിൽവട്ടം ചെറിയേല ഗവ. എൽ.പി.എസിൽ ബുധനാഴ്ച ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 19 കുടുംബങ്ങളിലെ 65 അംഗങ്ങളെയാണ് ഇവിടേക്ക് മാറ്റിയത്. ഇതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം നാലായി. കരുനാഗപ്പള്ളി ക്ലാപ്പന വരവിള എൽ.പി.എസ്, ഓച്ചിറ വേലുക്കുട്ടി സ്‌മാരകമന്ദിരം, കൊറ്റങ്കര ഗോപികാസദനം ഗവ. എല്‍.പിഎസ് എന്നിവിടങ്ങളിലാണ് മറ്റ് ക്യാമ്പുകൾ. 76 കുടുംബങ്ങളിൽനിന്നായി 262 പേരാണ് ഇൗ ക്യാമ്പുകളിൽ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story