Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജ്യാന്തര...

രാജ്യാന്തര ഹ്രസ്വചി​ത്രമേള 20 മുതൽ; 'ഹ്യൂമൻ ​േഫ്ലാ' ഉദ്ഘാടനചിത്രം

text_fields
bookmark_border
തിരുവനന്തപുരം: പതിനൊന്നാമത് രാജ്യാന്തര ഡോക്യുമ​െൻററി, ഹ്രസ്വചലച്ചിത്രമേളക്ക് (ഐ.ഡി.എസ്.എഫ്.എഫ്.കെ) 20ന് തിരുവനന്തപുരത്ത് തുടക്കമാവും. വൈകീട്ട് ആറിന് കൈരളി തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും. ഡോക്യുമ​െൻററി സംവിധായകൻ രാകേഷ് ശർമ മുഖ്യാതിഥിയാകും. മേളയിൽ ആദ്യമായി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മ​െൻറ് പുരസ്കാരം പ്രമുഖ ഡോക്യുമ​െൻററി സംവിധായകൻ ആനന്ദ് പട്വർധന് മുഖ്യമന്ത്രി സമ്മാനിക്കും. രണ്ട് ലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. മേളയിൽ ലോങ് വിഭാഗത്തിൽ ഒന്നാംസമ്മാനം നേടുന്ന ഡോക്യുമ​െൻററിക്ക് കഥേതര ചിത്രങ്ങൾക്കുള്ള ഓസ്കർ അവാർഡിന് മത്സരിക്കാൻ അർഹതയുണ്ടാകുമെന്ന് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് അറിയിച്ചതായി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഓസ്കറിന് എൻട്രി അയക്കാൻ അർഹത നൽകുന്ന ഇന്ത്യയിലെ ഏകചലച്ചിത്ര മേളയായി ഇതോടെ ഐ.ഡി.എസ്.എഫ്.എഫ്.കെ മാറി. നാലുദിവസങ്ങളിലായി കൈരളി, ശ്രീ, നിള തിയറ്ററുകളിൽ വിവിധവിഭാഗങ്ങളിലായി 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ചൈന, ഫലസ്തീൻ, ജർമനി, അമേരിക്ക സംയുക്ത സംരംഭമായ 'ഹ്യൂമൻ േഫ്ലാ' ആണ് ഉദ്ഘാടനചിത്രം. 23 രാജ്യങ്ങളിലെ അഭയാർഥിപ്രവാഹത്തി​െൻറ ദുരവസ്ഥ അന്വേഷിക്കുന്ന 140 മിനിറ്റുള്ള ചിത്രം ചൈനയിലെ പ്രമുഖ കലാകാരനും ആക്റ്റിവിസ്റ്റുമായ ഐ വൈവേ ആണ് സംവിധാനം ചെയ്തത്. 64 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ലോങ് ഡോക്യുമ​െൻററി, ഷോർട്ട് ഡോക്യുമ​െൻററി, ഷോർട്ട് ഫിക്ഷൻ, കാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലാണ് മത്സരം. 13 മ്യൂസിക് വിഡിയോകളും ഒമ്പത് അനിമേഷൻ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആനന്ദ് പട്വർധ​െൻറ അഞ്ച് ഡോക്യുമ​െൻററികളും മൂന്ന് മ്യൂസിക് വിഡിയോകളും പ്രദർശിപ്പിക്കും. ഈ വർഷം മുതൽ സമ്മാനത്തുക ഇരട്ടിപ്പിച്ചിട്ടുണ്ട്. മികച്ച ലോങ് ഡോക്യുമ​െൻററിക്ക് രണ്ടുലക്ഷവും പ്രശസ്തിപത്രവും രണ്ടാംസ്ഥാനക്കാർക്ക് ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. ഷോർട്ട് ഡോക്യുമ​െൻററിക്ക് ലക്ഷം രൂപയും പ്രശസ്തിപത്രവും രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. ഹ്രസ്വചിത്രത്തിന് രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും രണ്ടാംസ്ഥാനക്കാർക്ക് ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. www.idsffk.in ൽ ഡെലിഗേറ്റ് രജിസ്േട്രഷൻ നടത്താം. മുതിർന്നവർക്ക് 300 രൂപയും വിദ്യാർഥികൾക്ക് 150 രൂപയുമാണ് ഫീസ്. ജൂലൈ 19 മുതൽ ഡെലിഗേറ്റ് പാസുകൾ വിതരണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story