Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 11:23 AM IST Updated On
date_range 18 July 2018 11:23 AM ISTസ്പിരിറ്റ് കൈവിട്ട് മറ്റ് ലഹരികൾക്കുപിറെക എക്സൈസ്
text_fieldsbookmark_border
വ്യാജവാറ്റും സെക്കൻഡ്സ് മദ്യ വിപണനവും വ്യാപകമായിട്ടും നടപടിയില്ല തിരുവനന്തപുരം: എല്ലാം മറന്ന് എക്സൈസ് ലഹരിമരുന്നിന് പിന്നാലെ പാഞ്ഞപ്പോൾ സ്പിരിറ്റ്, വ്യാജമദ്യവേട്ട തണുത്തു. ഇൗ വർഷം ഇതുവരെ കാര്യമായ സ്പിരിറ്റ് വേട്ട നടത്തിയിട്ടില്ല. വ്യാജവാറ്റ് ശക്തമാകുകയും ബാറുകളിലൂടെ 'സെക്കൻഡ്സ്' മദ്യവിപണനം പുനരാരംഭിച്ചിട്ടും നടപടിയുണ്ടായില്ല. ബിയർ, വൈൻ പാർലറുകളിലൂടെ വിൽക്കുന്ന മദ്യത്തിെൻറ വീര്യവും ഗുണനിലവാരവും പരിശോധിക്കാനും ശ്രമമുണ്ടായില്ല. സുപ്രീംകോടതിവിധിയുടെ മറവിൽ ബാറുകൾ വ്യാപകമായി തുറക്കുകയാണ്. ത്രീസ്റ്റാർ മുതൽ മുകളിലുള്ള ഹോട്ടലുകൾക്കാണ് ബാർ ലൈസൻസ് അനുവദിച്ചത്. ഇൗ ബാറുകൾക്ക് നിശ്ചിത യോഗ്യത വേണം. ഇൗ ഹോട്ടലുകളിലെല്ലാം പല നിലവാരത്തിലുള്ള ബാറുണ്ട്. ഇവയൊന്നും പരിശോധിക്കുന്നില്ല. എന്നാൽ, വിഷയം ശ്രദ്ധയിൽപെട്ട എക്സൈസ് കമീഷണർ ഋഷിരാജ്സിങ് സ്പിരിറ്റ് വേട്ടക്ക് നിർദേശം നൽകിയതായാണ് വിവരം. ഒാണക്കാലത്ത് ഇതര സംസ്ഥാനങ്ങളില്‍നിന്ന് സ്പിരിറ്റും വ്യാജമദ്യവും കേരളത്തിലേക്ക് ഒഴുകാന്‍ സാധ്യതയുണ്ടെന്ന് ഇൻറലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാത്രിയും പകലും പരിശോധന ശക്തമാക്കാനാണ് കമീഷണറുടെ നിർദേശം. കള്ളുഷാപ്പുകളില്‍ ശുദ്ധമായ കള്ളാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കണമെന്ന് ജോയൻറ്, ഡെപ്യൂട്ടി, അസി. എക്‌സൈസ് കമീഷണര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കി. ബിജു ചന്ദ്രശേഖർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story