Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസങ്കര വൈദ്യത്തിനെതിരെ...

സങ്കര വൈദ്യത്തിനെതിരെ ഡോക്​ടർമാർ സമരത്തിലേക്ക്​

text_fields
bookmark_border
തിരുവനന്തപുരം: സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സങ്കര വൈദ്യത്തിനെതിരെ അലോപ്പതി ഡോക്ടര്‍മാർ സമരത്തിലേക്ക്. ആദ്യഘട്ടമായി ഈ മാസം 20ന് സംസ്ഥാന വ്യാപകമായി സങ്കര വൈദ്യ ദിനം ആചരിക്കും. 25ന് ആക്ഷന്‍ കൗണ്‍സിലി​െൻറ നേതൃത്വത്തില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാർഥികളും സെക്രട്ടേറിയറ്റ് ഉപരോധിക്കും. വിവാദ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കാനും െഎ.എം.എയുടെ നേതൃത്വത്തിൽ ചേർന്ന ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. മന്ത്രിയുമായി ചര്‍ച്ച നടത്തുന്നതുവരെ ഉത്തരവ് നടപ്പാക്കരുതെന്ന് അഭ്യർഥിച്ചിട്ടും, മന്ത്രി വിദേശത്തായിരിക്കെ ആരോഗ്യ വകുപ്പു സെക്രട്ടറി ധിറുതി പിടിച്ച് ഉത്തരവ് നടപ്പാക്കുകയായിരുെന്നന്ന് നേതാക്കൾ പറഞ്ഞു. ഉത്തരവ് നടപ്പാക്കിയാല്‍ ഇതുമായി സഹകരിക്കുന്ന ഡോക്ടര്‍മാരുടെ അംഗീകാരം നഷ്ടപ്പെടും. പ്രസവ മുറികളില്‍ പോലും ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ക്ക് നിരീക്ഷണ അനുവാദം നല്‍കണമെന്ന ഉത്തരവ് രോഗികളുടെ മനുഷ്യാവകാശം ലംഘിക്കുന്നതാണ്. ഇതു നടപ്പാക്കാന്‍ കഴിയില്ല. നിരീക്ഷണം നടത്തുന്നവര്‍ക്ക് ആ സര്‍ട്ടിഫിക്കറ്റുപയോഗിച്ച് പിന്നീട് രോഗികളെ ചികിത്സിക്കാനും ശസ്ത്രക്രിയ വരെ ചെയ്യാനും കഴിയുമെന്നും അവർ പറഞ്ഞു. ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ ഉമ്മര്‍, സെക്രട്ടറി ഡോ. എന്‍. സുള്‍ഫി, കെ.ജി.എം.എ സംസ്ഥാന സെക്രട്ടറി ഡോ. റഉൗഫ് (മലപ്പുറം), സെക്രട്ടറി ഡോ. ജിതേഷ്, കെ.ജി.എം.സി.ടി.എ. സംസ്ഥാന പ്രസിഡൻറ് ഡോ. സുരേഷ് ബാബു (കോഴിക്കോട് മെഡി.കോളജ്), സെക്രട്ടറി ഡോ. നിർമല്‍ (തൃശൂര്‍ മെഡി. കോളജ്), കെ.ജി.ഐ.എം.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ. ഹരികുമാര്‍ (ആലപ്പുഴ), സെക്രട്ടറി ഡോ. രാധാകൃഷ്ണന്‍, പി.ജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് ഡോ. ക്രിസ്റ്റഫര്‍ (കോട്ടയം മെഡി. കോളജ്), െസക്രട്ടറി ഡോ. ഗണേഷ് (തിരുവനന്തപുരം, മെഡി. കോളജ്), ഹൗസ് സര്‍ജന്‍ അസോസിയേഷന്‍ പ്രതിനിധികളായ ഡോ. നിതിന്‍ (തിരു. മെഡി. കോളജ്), മെഡിക്കല്‍ സ്റ്റുഡന്‍സ് നെറ്റ്‌വര്‍ക്ക് സംസ്ഥാന പ്രസിഡൻറ് ഡോ. ശബരി നാഥ് ആര്‍. (തിരുവനന്തപുരം മെഡി. കോളേജ്) സെക്രട്ടറി അജിത് പോള്‍ (കണ്ണൂര്‍ മെഡി. കോളേജ്), കാസ്‌ക് സംസ്ഥാന ചെയര്‍മാന്‍ ഡോ. ടി. സുരേഷ് കുമാര്‍, ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡൻറ് ഡോ. ശ്രീജിത്ത് എന്‍. കുമാര്‍ എന്നിവരടങ്ങിയ സംയുക്ത സമരസമിതിയെയും െതരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story