Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 11:20 AM IST Updated On
date_range 18 July 2018 11:20 AM ISTസ്കൂൾ ബസിന് പണമില്ല; നിർധനകുടുംബത്തിലെ കുട്ടികളുടെ പഠനം മുടങ്ങി
text_fieldsbookmark_border
(ചിത്രം) പത്തനാപുരം: സ്കൂളിൽനിന്ന് കിട്ടിയിരുന്ന ഉച്ചക്കഞ്ഞിയിൽ അവർ രണ്ട് പേരും ഒരുനേരമെങ്കിലും വയർ നിറച്ചിരുന്നു. അങ്ങനെയുള്ള തങ്ങൾ എങ്ങനെ സ്കൂൾ ബസിന് പണം നൽകുമെന്നാണ് വിശപ്പടക്കാനുള്ള ഏക ആശ്രയം പോലും അന്യമായ ആ കുട്ടികളുടെയും കുടുംബത്തിെൻറയും നിസ്സഹായാവസ്ഥ ചോദിക്കുന്നത്. പുന്നല കരിമ്പാലൂർ കനാൽ പുറമ്പോക്കിലെ താമസക്കാരനായ ബിനുവിെൻറ മക്കളായ പ്രജീഷും(എട്ട്) പ്രണവും (അഞ്ച്) ആണ് സ്കൂൾ അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്. സ്കൂൾ ബസിന് പണം നൽകാനിെല്ലന്ന കാരണത്തിലാണ് നിർധനകുടുംബത്തിലെ കുട്ടികളുടെ പഠനംമുടങ്ങിയത്. സ്കൂൾ തുറന്ന് ഒന്നരമാസത്തോളമാെയങ്കിലും വിരലിലെണ്ണാവുന്ന ദിവസം മാത്രമാണ് ക്ലാസിലെത്തിയത്. . പുന്നല ഗവ. സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. നാലരകിലോമീറ്റർ അകലെയുള്ള വീട്ടിൽനിന്ന് സ്കൂൾ ബസിലാണ് പോയിരുന്നത്. രണ്ടുപേർക്കും കൂടി പ്രതിമാസം 1200 രൂപയാണ് സ്കൂൾ ബസിന് നൽകേണ്ടത്. ഇൗ പണം നൽകാൻ നിവൃത്തിയില്ലാതെ വന്നതോടെയാണ് കുട്ടികളുടെ പഠനം വീട്ടിലൊതുങ്ങിയത്. ഫീസ് കിട്ടിയാലേ ബസിൽ കയറ്റൂവെന്ന നിലപാടിലാണ് വിദ്യാലയ അധികൃതരെന്ന് അമ്മൂമ്മ പ്രേമ പറയുന്നു. മൂന്ന് വർഷം മുമ്പ് മാതാവ് മിനി പാമ്പ് കടിയേറ്റ് മരിച്ചതോടെയാണ് നിർധനകുടുംബത്തിെൻറ താളം തെറ്റിയത്. അമ്മയുടെ വിയോഗത്തിെൻറ ആഘാതം വിട്ടുമാറും മുമ്പ് കേസിൽ അകപ്പെട്ട് പിതാവ് ബിനുവിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്നു. ഇതോടെ അനാഥരായ കുട്ടികൾക്ക് അമ്മൂമ്മ പ്രേമയായിരുന്നു ഏക ആശ്രയം. കുഞ്ഞുങ്ങളുടെ വിശപ്പടക്കാനായി ന്നേ പാടുപെട്ടു. സഹായത്തിനായി മുട്ടാത്ത വാതിലുകളില്ല. കുട്ടികളെ തനിച്ചാക്കി പ്രേമക്ക് ജോലിക്കും പോകാനാവാതെ വീട്ടിലിരിക്കേണ്ടിവന്നു. ബിനു ജയിൽമോചിതനായി തിരിച്ചെത്തിയെങ്കിലും മാനസികനില പാടേമാറി. ജോലിയില്ലാതായി. നാലുവശവും സാരിമറച്ച് മുകളിൽ ടാർപ്പോളിൻ വിരിച്ച, മഴപെയ്താൽ പൂർണമായും നനയുന്ന ഒറ്റമുറിയാണ് വീട്. വലിയസ്വപ്നങ്ങളോ ആഗ്രഹങ്ങളോ അല്ല, കുട്ടികളെ പട്ടിണി കിടത്താതെ നല്ല വിദ്യാഭ്യാസം നൽകാൻ അധികാരികൾ കനിയണമേയെന്ന പ്രാർഥന മാത്രമാണ് ഇൗ കുടുംബത്തിനുള്ളത്. ശ്രദ്ധേയമായി കുഞ്ഞു ചിത്രകാരിയുടെ ചിത്രപ്രദർശനം (ചിത്രം) കൊല്ലം: ചരിത്രവ്യക്തിത്വങ്ങളുടെ ചിത്രങ്ങൾ തന്മയത്വത്തോടെ വരച്ചുകാട്ടി കൊച്ചു ചിത്രകാരിയുടെ ചിത്രപ്രദർശനം ശ്രദ്ധേയമാക്കുന്നു. ആദിനാട് കെ.എസ് പുരം യു.പി.എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ഗൗരി സുനിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനം ആശ്രാമം 8 പോയൻറ് ആർട്ട് കഫെയിൽ ആരംഭിച്ചു. പെൻസിൽ ഡ്രോയിങ്, പോർട്രൈറ്റ് എന്നിവ സമ്മിശ്രമായുള്ള ചിത്രങ്ങളാണ് കൂടുതലായി പ്രദർശനത്തിലുള്ളത്. ചരിത്രകാരൻമാർക്കൊപ്പം രാഷ്ട്രീയ നേതാക്കളുടെയും ചലചിത്ര താരങ്ങളുടെയും ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. പ്രകൃതിയുടെ മനോഹാരിതയും ഇൗ കൊച്ചുമിടുക്കി വർണങ്ങളിൽ ചാലിച്ചിരിക്കുന്നു. അഞ്ച് വയസ്സ് മുതൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയ ഗൗരി ഇതുവരെ 500ൽ ഏറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ചിത്രരചനയിൽ ഗുരുക്കൻമാരില്ലാത്ത ഗൗരി സ്വയം പ്രയത്നത്തിലൂടെയാണ് വരയുടെ വിസ്മയലോകം തീർക്കുന്നത്. സ്കൂളുകളുടെയും വീടിൻെറ ഭിത്തികളിലും നിരവധിചിത്രങ്ങൾ ഇതിനകം വരച്ചിട്ടുണ്ട്. ചിത്രരചനാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും കരസ്ഥമാക്കി. നിരവധി പ്രമുഖരുടെ ചിത്രങ്ങളും തൽസമയം വരച്ച് നൽകിയിട്ടുണ്ട്. കരുനാഗപള്ളി ആലുംകടവിൽ പുഷ്പ വ്യാപാരിയായ സുനിലിെൻറയും സരിതയുടെയും മകളാണ്. സഹോദരൻ ശബരി. പ്രദർശനം 20ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story