Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറെയിൽവേയുടെ നീക്കം​...

റെയിൽവേയുടെ നീക്കം​ ഏകപക്ഷീയം -കൊടിക്കുന്നിൽ

text_fields
bookmark_border
കൊല്ലം: കൊല്ലം-ചെങ്കോട്ട പാതയിൽ സർവിസ് നടത്തുന്ന പാലരുവി എക്സ്പ്രസ് െട്രയിൻ തിരുനെൽവേലിയിലേക്ക് നീട്ടിയിട്ടും പ്രതികൂല കാലാവസ്ഥയുടെ പേരിൽ കൊല്ലം മുതൽ പാലക്കാട് വരെയാക്കി രണ്ടാഴ്ചത്തേക്ക് വെട്ടിച്ചുരുക്കിയതിൽ കൊടിക്കുന്നിൽ സുരേഷ് എം.പി പ്രതിഷേധിച്ചു. പാലരുവി എക്സ്പ്രസ് െട്രയിൻ ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള റെയിൽവേ ഉേദ്യാഗസ്ഥരുടെ നീക്കത്തി​െൻറ ഭാഗമാണ് ഈ തീരുമാനമെന്ന് സംശയിക്കുന്നു. കൊല്ലം മുതൽ പുനലൂർ വരെയുള്ള േബ്രാഡ്ഗേജ് സെക്ഷനിൽ ഒരു തടസ്സവും ഇല്ലെന്നിരിക്കെ ട്രെയിൻ സർവിസ് വെട്ടിച്ചുരുക്കിയത് മനഃപൂർവമായ നടപടിയാണ്. ഏകപക്ഷീയമായുള്ള തീരുമാനം അംഗീകരിക്കാനാകില്ല. കൊല്ലം മുതൽ ചെങ്കോട്ട വരെയുള്ള ട്രാക്കിന് ഇരുവശത്തും റെയിൽവേയുടെ കൈവശമുള്ള ഭൂമിയിൽ നിൽക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള പാഴ്മരങ്ങൾ ഉൾപ്പെടെ മുറിച്ചുമാറ്റുന്നതിന് മധുര ഡിവിഷനിലെ എൻജിനീയർ വിഭാഗം കാണിക്കുന്ന കടുത്ത അനാസ്ഥയാണ് അപകടങ്ങൾ വിളിച്ചുവരുത്തുന്നത്. ഉദ്യോഗസ്ഥർ കാണിക്കുന്ന അനാസ്ഥക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും റെയിൽവേ ബോർഡ് ചെയർമാനും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും മധുര ഡിവിഷനൽ മാനേജർക്കും നൽകിയ നിവേദനത്തിൽ കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story