Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2018 2:02 PM IST Updated On
date_range 17 July 2018 2:02 PM ISTസദാചാര ഗുണ്ടാ മർദനത്തിൽ ഇതരസംസ്ഥാനത്തൊഴിലാളി മരിച്ച സംഭവം: ഒരാൾ കസ്റ്റഡിയിൽ
text_fieldsbookmark_border
അഞ്ചൽ: സദാചാര ഗുണ്ടകളുടെ മർദനത്തെ തുടർന്ന് ഇതര സംസ്ഥാനത്തൊഴിലാളി മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. സംഭവവുമായി ബന്ധപ്പെട്ട് പനയഞ്ചേരി സ്വദേശി ശശിധരൻപിള്ളയെയാണ് (48) പൊലീസ് കസ്റ്റഡിയിലെടുത്തത്. പശ്ചിമ ബംഗാൾ സ്വദേശി മണിക് റോയിയാണ് (32) കഴിഞ്ഞ ദിവസം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ജൂൺ 25ന് വൈകീട്ട് ആറോടെ പനയഞ്ചേരിയിൽ െവച്ചാണ് മണിക് റോയിക്ക് മർദനമേറ്റത്. സമീപത്തെ വീട്ടിൽനിന്ന് കോഴിയെ വാങ്ങി നടന്നുവരവെ റോഡുവക്കിലെ കലുങ്കിലിരിക്കുകയായിരുന്ന തദ്ദേശീയരായ മൂന്നുപേർ ഇയാളെ തടഞ്ഞു നിർത്തുകയും മോഷ്ടാവെന്ന് ആരോപിച്ച് മർദിക്കുകയുമായിരുന്നു. രക്തം വാർന്ന് ബോധരഹിതനായ മണിക് റോയിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു ദിവസത്തെ ചികിത്സക്കു ശേഷം പുറത്തുവന്ന മണിക് റോയി കൂലിവേലക്ക് പോകുന്നത് തുടർന്നു. കഴിഞ്ഞ ദിവസം ജോലിസ്ഥലത്തുെവച്ച് കുഴഞ്ഞുവീണതിനെത്തുടർന്ന് മണിക്ക് റോയിയെ സഹപ്രവർത്തകർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിെച്ചങ്കിലും മരിച്ചു. ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. തലയുടെ പിൻഭാഗത്തേറ്റ മുറിവിൽ അണുബാധയുണ്ടായതും വിദഗ്ധ ചികിത്സ കിട്ടാത്തതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം ഇവിടെയുള്ള ബന്ധുക്കളും സഹപ്രവർത്തകരും ഏറ്റുവാങ്ങി. ചൊവ്വാഴ്ച സ്വദേശത്തേക്കു കൊണ്ടുപോകും. മറ്റു പ്രതികൾക്കുവേണ്ടി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story