Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2018 2:02 PM IST Updated On
date_range 17 July 2018 2:02 PM ISTശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്: മുതിർന്ന സി.പി.എം നേതാവിെൻറ വോട്ടിൽ കോൺഗ്രസിന് പ്രസിഡൻറ്പദം
text_fieldsbookmark_border
ശാസ്താംകോട്ട: േബ്ലാക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറ് കൂടിയായ മുതിർന്ന സി.പി.എം നേതാവ് കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തതിനെതുടർന്ന് നറുക്കെടുപ്പിലൂടെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസിന് പ്രസിഡൻറ്പദം. കോൺഗ്രസ് സ്ഥാനാർഥി അംബിക വിജയകുമാറാണ് സി.പി.എം സ്ഥാനാർഥി അരുണാമണിയെ നറുക്കെടുപ്പിലൂടെ തോൽപിച്ച് പ്രസിഡൻറായത്. സി.െഎ.ടി.യു ശൂരനാട് ഏരിയസെക്രട്ടറിയും സി.പി.എം ഏരിയകമ്മിറ്റി അംഗവുമായ എസ്. ശിവൻപിള്ളയാണ് അരുണാമണിക്കുപകരം അംബിക വിജയകുമാറിന് വോട്ട് ചെയ്തത്. 14 അംഗ ബ്ലോക്ക് പഞ്ചായത്തിൽ ഇതോടെ ഇടതുപക്ഷത്തിനും യു.ഡി.എഫിനും ഏഴുവീതം വോെട്ടന്ന നിലവന്നു. സി.പി.എമ്മിന് ആറും സി.പി.െഎക്ക് രണ്ടും ആയിരുന്നു ഇടതുപക്ഷത്തെ കക്ഷിനില. കോൺഗ്രസിന് അഞ്ചും ആർ.എസ്.പിക്ക് ഒന്നും അംഗങ്ങളാണ് യു.ഡി.എഫ് പക്ഷത്തുണ്ടായിരുന്നത്. ഇടതുമുന്നണിയുടെ പ്രതീക്ഷകൾ തകർത്തുകൊണ്ട് ഇരു സ്ഥാനാർഥികളും തുല്യനിലയിൽ വന്നതോടെ വരണാധികാരി നറുക്കെടുപ്പിന് തീരുമാനിക്കുകയായിരുന്നു. നറുക്കെടുപ്പിൽ അംബിക വിജയകുമാർ തെരഞ്ഞെടുക്കപ്പെട്ടു. നിരവധി തവണ സഹകരണബാങ്ക് പ്രസിഡൻറ് പദവി ഉൾപ്പെടെ പല സ്ഥാനങ്ങളും വഹിച്ച ശിവൻപിള്ളയിൽനിന്നുണ്ടായ ഇൗ നടപടി സി.പി.എം അണികളെ അങ്ങേയറ്റം രോഷാകുലരാക്കി. സംഘർഷസാധ്യതയുള്ള ഇടത്തിൽനിന്ന് അദ്ദേഹത്തെ പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടുപോയാണ് രക്ഷപ്പെടുത്തിയത്. ശിവൻപിള്ള ഇപ്പോൾ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 'അബദ്ധം പറ്റി'എന്ന നിലയിൽ വിശദീകരണം നൽകാൻ ശിവൻപിള്ള ശ്രമിച്ചെങ്കിലും ഇതരനേതാക്കളും അണികളും അത് അംഗീകരിച്ചിട്ടില്ല. മുന്നണിയിലെ ധാരണ അനുസരിച്ച് സി.പി.െഎക്കുവേണ്ടി മേയ് മാസത്തിൽ ശിവൻപിള്ള രാജിെവച്ച് ഒഴിയേണ്ടതായിരുന്നു. എന്നാൽ, പാർട്ടിനിർേദശമുണ്ടായിട്ടും അത് പാലിക്കാതെ അദ്ദേഹം തുടർന്നു. അതിെൻറ രാഷ്ട്രീയമായ പരിണതിയാണ് ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കണ്ടത്. സി.പി.എം ഏരിയാ സെൻറർ അംഗം കൂടിയായ ശിവൻപിള്ളക്കെതിരെ പാർട്ടി ഇനിയെന്ത് സമീപനം സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് അണികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story