Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2018 2:00 PM IST Updated On
date_range 17 July 2018 2:00 PM ISTകരുനാഗപ്പള്ളി താലൂക്കിൽ എഴുനൂറിൽപ്പരം വീടുകളിൽ വെള്ളം കയറി
text_fieldsbookmark_border
കരുനാഗപ്പള്ളി: കാലവർഷം കനത്തതോടെ താലൂക്കിൽ എഴുനൂറിൽപ്പരം വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചു. പണിക്കർ കടവ്, കേശവപുരം, പകൽ വീട് ഡിവിഷൻ ഭാഗം, കുലശേഖരപുരം, ആദിനാട്, തഴവ, തൊടിയൂർ, കരുനാഗപ്പള്ളി, അയണിവേലികുളങ്ങര, പന്മന, വടക്കുംതല, തേവലക്കര, ചവറ വില്ലേജ്, കുലശേഖരപുരം, തഴവ, കടത്തൂർ പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. മരങ്ങൾ വീണ് നിരവധി വീടുകൾ തകരുകളും വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും െചയ്തു. പലയിടത്തും വൈദ്യുതി തടസ്സം നേരിട്ടു. പണിക്കർ കടവിൽ ഒറ്റപ്പാടം തറയിൽ ഹാഷിമിെൻറ വീടിന് മുകളിൽ പ്ലാവ് വീണ് വീട് ഭാഗികമായി നശിച്ചു. 40ഒാളം വീടുകൾക്ക് മരം വീണും മഴയിൽ ഇടിഞ്ഞു വീണും നാശം സംഭവിച്ചിട്ടുണ്ട്. പുന്നക്കുളത്ത് മൂന്ന് കിണറുകൾ ഇടിഞ്ഞുതാണു. കെടുതി സംഭവിച്ച സ്ഥലങ്ങളിൽ വില്ലേജ് അധികൃതരും തഹസിൽദാരും നേരിട്ടെത്തിയിരുന്നു. ആലപ്പാട് വെള്ളനാതുരുത്തു മുതൽ അഴീക്കൽ വരെ തിങ്കളാഴ്ച്ച ഉച്ചയോടെ രൂക്ഷമായ കടൽക്ഷോഭം അനുഭവപ്പെട്ടു. കടൽ വെള്ളം തീരങ്ങളിലെ വീടുകളിലേക്കും തീരദേശ റോഡിലേക്കും അടിച്ചു കയറിക്കൊണ്ടിരിക്കുകയാണ് ചില സ്ഥലങ്ങളിൽ കടൽഭിത്തി തകർന്നിട്ടുണ്ട്. പരവൂരിൽ വ്യാപകനാശം പരവൂർ: പുലർച്ച മുതൽ തോരാതെ പെയ്ത മഴയിൽ പരവൂരിൽ വ്യാപകനാശം. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. വൈദ്യുതിലൈനുകൾക്കു മീതെ മരം വീണതിനാൽ രാവിലെ മുതൽ വൈദ്യുതി വിതരണം താറുമാറായി. കുറുമണ്ടൽ ഭാഗത്തും വൈദ്യതി പോസ്റ്റുകൾ തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story