Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2018 2:00 PM IST Updated On
date_range 17 July 2018 2:00 PM ISTസൂപ്പര്‍കിഡ്സിന് ഗവര്‍ണറുടെ ക്ഷണവും ഉപഹാരവും
text_fieldsbookmark_border
തിരുവനന്തപുരം: നിശാഗന്ധി മണ്‍സൂണ്‍ രാഗോത്സവത്തിൽ ആദ്യ പ്രകടനത്തിലൂടെ ജനശ്രദ്ധനേടിയ സൂപ്പര്‍കിഡ്സ് ബാന്‍ഡ് അംഗങ്ങളെ ഗവര്‍ണര്‍ ജ. പി. സദാശിവം രാജ്ഭവനിലേക്ക് ക്ഷണിച്ചു. അംഗങ്ങളായ സ്റ്റീവന്‍ സാമുവേല്‍ ദേവസി, ലിഡിയന്‍ നാദസ്വരം, അമൃതവര്‍ഷിണി എന്നിവര്‍ മാതാപിതാക്കളോടൊപ്പം രാജ്ഭവനിലെത്തി. ഗവര്‍ണര്‍ക്കും ഭാര്യ സരസ്വതി സദാശിവത്തിനുമൊപ്പം കുട്ടികള്‍ ഒരു മണിക്കൂര്‍ ചെലവിട്ടു. അവരുടെ ആഗ്രഹമനുസരിച്ച് അമൃതവര്‍ഷിണി ഒരു ഗാനം പുല്ലാങ്കുഴലില്‍ വായിച്ചു. കുട്ടികളുടെ പഠിത്തത്തിലും സംഗീതത്തിലും ഉയര്‍ച്ച ആശംസിച്ച ഗവര്‍ണറും ഭാര്യയും അവര്‍ക്ക് പൊന്നാടയും ഉപഹാരവും നല്‍കി. ടൂറിസം അഡി. ഡയറക്ടര്‍ ജോഷി മൃണ്‍മയി ശശാങ്കും കുട്ടികള്‍ക്കൊപ്പം എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story