Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2018 11:20 AM IST Updated On
date_range 16 July 2018 11:20 AM ISTപമ്പയിൽ ഇനി വഞ്ചിപ്പാട്ടിെൻറ താളം; ആറന്മുള വള്ളസദ്യക്ക് തുടക്കം
text_fieldsbookmark_border
കോഴേഞ്ചരി: ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിെൻറ ഗജമണ്ഡപത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പദ്മകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആറന്മുളയുടെ വികസനത്തിനുള്ള വിവിധ പദ്ധതികള്‍ക്ക് ഉടന്‍ തുടക്കംകുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പള്ളിയോട സേവാസംഘം പ്രസിഡൻറ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രസിഡൻറ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍, ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ്, ദേവസ്വം കമീഷണര്‍ എന്‍. വാസു, പള്ളിയോട സേവാസംഘം സെക്രട്ടറി പി.ആര്‍. രാധാകൃഷ്ണന്‍, സഞ്ജീവ് കുമാര്‍, വി. വിശ്വനാഥപിള്ള, ജി. സുരേഷ്, സുരേഷ് കുമാര്‍ പുതുക്കുളങ്ങര, മനോജ് മാധവശേരില്‍, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐഷ പുരുഷോത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ബി. സത്യന്‍, ലീല മോഹന്‍, വിനീത അനില്‍, മാലേത്ത് സരളാദേവി എന്നിവര്‍ പങ്കെടുത്തു. മാരാമണ്‍, കോയിപ്രം, തെക്കേമുറി എന്നീ പള്ളിയോടങ്ങള്‍ക്കായിരുന്നു ആദ്യ ദിനത്തില്‍ വള്ളസദ്യ വഴിപാട് നടത്തിയത്. പള്ളിയോടങ്ങളിലെത്തിയ കരക്കാരെ അഷ്ടമംഗലത്തിെൻറയും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രസന്നിധിയിലേക്ക് സ്വീകരിച്ചു. ആദ്യമെത്തിയ തെക്കേമുറി പള്ളിയോടത്തെ പള്ളിയോട സേവാസംഘം ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്ന് വഴിപാട് നടത്തുന്നവര്‍ അതത് കരകളെ സ്വീകരിച്ചു. രണ്ടാം ദിവസമായ തിങ്കളാഴ്ച മാരാമണ്‍ പള്ളിയോടത്തിന് വള്ളസദ്യ നടക്കും. ഏകജാലക സംവിധാനത്തിലൂടെയാണ് ഇത്തവണയും വഴിപാട് വള്ളസദ്യകള്‍ നടത്തുന്നത്. ഇതുവരെ 340 വള്ളസദ്യ ബുക്ക് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story