Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2018 11:26 AM IST Updated On
date_range 14 July 2018 11:26 AM ISTഉദ്ഘാടനബോർഡിൽ പിണറായിയില്ല; ഫേസ്ബുക്കിൽ ചൂടേറിയ ചർച്ചയായി സി.പി.എം വിഭാഗീയത
text_fieldsbookmark_border
കുണ്ടറ: ഫേസ്ബുക്കിൽ സി.പി.എം അണികൾ തമ്മിൽ വിഭാഗീയതാപോര്. മുളവന-മൺറോതുരുത്ത് റോഡിെൻറ പുനരുദ്ധാരണത്തിെൻറ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡുകളിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ ചിത്രം ഒഴിവാക്കിെയന്നാരോപിച്ച് അനിൽ എസ്. ആനന്ദ് പുതുവലിലാണ് പോസ്റ്റിട്ടത്. ഇതിന് മറുപടിയായി മുഖ്യമന്ത്രിയുടെ ചിത്രം െവച്ച ഗ്രാഫിക്സ് മറുപക്ഷവും പോസ്റ്റ് ചെയ്തു. പ്രതികരണവുമായി പ്രാദേശിക പാർട്ടി നേതാക്കൾ കൂടി എത്തിയേതാടെ ചർച്ചക്ക് ചൂടേറി. അനിലിെൻറ പോസ്റ്റ് ഇങ്ങനെ... 'സി.പി.എം വിഭാഗീയത തുടച്ചുനീക്കി എന്ന് പറയുമ്പോഴും പലയിടത്തും കടുത്ത വിഭാഗീയത. കടുത്ത വിഭാഗീയത നിലനിൽക്കുന്ന കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ഇപ്പോഴും തുടരുന്നത്. അതിന് തെളിവാണ് ഈ ചിത്രം. കടുത്ത വി.എസ്പക്ഷ ഏരിയ കമ്മിറ്റിയായ കുണ്ടറകമ്മിറ്റി സ്ഥാപിച്ചതാണ് ഈ ബോർഡ്. ഇതിൽ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത് ഇപ്പോഴും നടത്തിവരുന്ന വിഭാഗീയതയുടെ തെളിവാണ്. ചെങ്കൊടിയെ മാത്രം വിശ്വസിച്ച് തിരിച്ച് ഒന്നും പ്രതീക്ഷിക്കാത്ത ഒരുകൂട്ടം സാധാരണ മനുഷ്യരുടെ പാർട്ടിയാണ് ഇത്'. മൺറോതുരുത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചിത്രം ബോർഡിൽ പ്രദർശിപ്പിക്കാതിരുന്നത് ചൂണ്ടിക്കാട്ടി, മന്ത്രി ജി. സുധാകരൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന രീതിയിൽ യോഗത്തിൽ പരസ്യമായി പറഞ്ഞിരുന്നു. ജനപ്രതിനിധികളുടെ ചിത്രങ്ങൾ ഒഴിവാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേദിവസം തന്നെയാണ് മുളവനയിലെ ഉദ്ഘാടനവും നടന്നത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം; സർക്കാർ ആശുപത്രിയിൽ സീലിങ് നിലത്ത് കുണ്ടറ: പ്രവർത്തനോദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം തികയും മുമ്പ് ആശുപത്രിയുടെ സീലിങ് തകർന്നുവീണു. പെരിനാട് പഞ്ചായത്തിെല പ്രാഥമികാരോഗ്യകേന്ദ്രത്തിെൻറ പുതിയ കെട്ടിടത്തിെൻറ സീലിങ്ങാണ് വ്യാഴാഴ്ച പൂർണമായും തകർന്നത്. ഒരു കോടി രൂപ മുടക്കി നിർമിച്ച പുതിയ മന്ദിരത്തിെൻറ ഉദ്ഘാടനം േമയ് 10ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് നിർവഹിച്ചത്. ആകെ ഒരു വാതിൽ മാത്രമുള്ള ആശുപത്രിയെ നാട്ടുകാർ 'ഒറ്റവാതിൽ കോട്ട' എന്നാണ് വിശേഷിപ്പിക്കുന്നത്. ആശുപത്രിക്ക് യോജിച്ചതല്ല ഡിസൈൻ എന്ന ആക്ഷേപവും ഉയർന്നിരുന്നു. സാമ്പത്തിക അഴിമതി നടന്നു എന്ന ആരോപണം ശരിവെക്കുന്നതാണ് സീലിങ്ങിെൻറ തകർച്ച എന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story