Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്രൈംബ്രാഞ്ച്​...

ക്രൈംബ്രാഞ്ച്​ അന്വേഷണം തെറ്റിദ്ധാരണജനകമെന്ന്​ കേരള മുൻ വി.സി

text_fields
bookmark_border
തിരുവനന്തപുരം: തനിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ശിപാർശ ചെയ്യാനുള്ള സിൻഡിക്കേറ്റ് തീരുമാനം തെറ്റിദ്ധാരണജനകവും നിരുത്തരവാദപരവുമാണെന്ന് കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി.കെ. രാധാകൃഷ്ണൻ. സിൻഡിക്കേറ്റിലേക്ക് സർക്കാർ നോമിേനഷൻ നേടിയ ചില അംഗങ്ങൾ യോഗ്യതയില്ലാത്തവരാണെന്നും നീക്കംചെയ്യണെമന്നും ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകിയതി​െൻറ പ്രതികാരമാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലെന്നും മുൻ വി.സി പറഞ്ഞു. കേരള ശബ്ദം വാരികയിൽ വന്ന ലേഖനത്തെ ആസ്പദമാക്കിയാണ് ക്രൈംബ്രാഞ്ച് അന്വേഷണ ശിപാർശ. 'എൽഎൽ.ബി പരീക്ഷ പേപ്പർ സർവകലാശാല പരീക്ഷ മാന്വലിൽ വിവരിച്ചിട്ടുള്ള വ്യവസ്ഥകൾ അവഗണിച്ച് ഉൗമക്കത്തിനെ അടിസ്ഥാനമാക്കി മൂന്നാംതവണ മൂല്യനിർണയത്തിന് അയച്ചെന്ന പത്രവാർത്തയും ഗൗരവത്തോടെ കാണണം. മൂന്നാംതവണ നടത്തിയ മൂല്യനിർണയം ഗുജറാത്തിൽ നടത്തിയതിലും കള്ളക്കളിയുണ്ട്. ചില സിൻഡിക്കേറ്റ് അംഗങ്ങളുമായി അടുത്ത ബന്ധമുള്ള തിരുവനന്തപുരം സ്വദേശിയാണ് മൂല്യനിർണയത്തിലെ പരീക്ഷകൻ എന്നും റിപ്പോർട്ടുകളിൽ കാണുന്നു. ഗുരുതര ക്രിമിനൽ ഗൂഢാലോചനയാണ് പരീക്ഷ ഉപസമിതി ഇക്കാര്യത്തിൽ നടത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു'. മൂല്യനിർണയവുമായി ബന്ധപ്പെട്ട അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു. കോടതി അലക്ഷ്യം ഉൾപ്പെടെ നിയമനടപടികൾക്ക് വിധേയമാകേണ്ട കുറ്റങ്ങളാണ് ഇക്കാര്യത്തിൽ സിൻഡിക്കേറ്റി​െൻറ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഡോ. രാധാകൃഷ്ണൻ പറഞ്ഞു. സിൻഡിക്കേറ്റ് തീരുമാനം വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും അറിയുന്നു. പരാതി സമർപ്പിച്ച് രണ്ടുദിവസത്തിനകം തീരുമാനമെടുത്തതിലെ വ്യഗ്രത അംഗീകരിച്ചേ തീരൂ. പ്രഥമ ചാൻസലർ അവാർഡ് തുകയായ അഞ്ചുകോടി രൂപ ചെലവഴിച്ച് വികസനപ്രവർത്തനം നടക്കുന്നതിൽ മൂന്നുവർഷമായി തീരുമാനമെടുക്കാത്തവരാണിവർ. സിൻഡിക്കേറ്റ് യോഗത്തിനുശേഷം സർവകലാശാല പുറത്തിറക്കിയ പത്രക്കുറിപ്പിൽ ൈക്രംബ്രാഞ്ച് അന്വേഷണത്തെക്കുറിച്ച് പരാമർശമില്ല. എന്നാൽ, സിൻഡിക്കേറ്റ് അംഗങ്ങൾ നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പത്രറിപ്പോർട്ടുകൾ വന്നത്. ഇതിനുള്ള അവകാശം സിൻഡിക്കേറ്റ് അംഗങ്ങൾക്കില്ല. തന്നെ മനഃപൂർവം അപമാനിക്കാൻ തയാറാക്കിയ പത്രറിപ്പോർട്ടുകളെ മുൻനിർത്തി ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story