Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2018 11:20 AM IST Updated On
date_range 13 July 2018 11:20 AM ISTതരിശുനിലം കതിരണിയിക്കാൻ ഹരിത കർഷകസംഘം
text_fieldsbookmark_border
അഞ്ചൽ: തരിശായിക്കിടന്ന നിലം പാട്ടത്തിനെടുത്ത് കൃഷിചെയ്ത് കാർഷികോൽപന്നങ്ങൾ വിളയിച്ച് നാടിന് മാതൃകയായി മാറിയിരിക്കുകയാണ് തടിക്കാട് ഹരിത കർഷക സ്വയംസഹായസംഘം. അറയ്ക്കൽ വില്ലേജിലെ തടിക്കാടുള്ള അഞ്ചേക്കറോളം സ്ഥലമാണ് ഇവർ പാട്ടത്തിനെടുത്തത്. വാഴ, മരച്ചീനി, പയർ, ചീര, ചേന, കാച്ചിൽ മുതലായവയാണ് കൃഷി ചെയ്തുവരുന്നത്. ഈ വർഷം മുതൽ നെൽകൃഷിയും നടത്തുന്നു. അതിനായി ഒരേക്കർ സ്ഥലമൊരുക്കി ഞാർ നട്ടു. കാർഷികവൃത്തിക്ക് പുറമേ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകിയും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്. കൃഷിപ്പണികൾ മിക്കതും സംഘാംഗങ്ങൾ തന്നെയാണ് ചെയ്യുന്നത്. മൂന്ന് വനിതകളുൾപ്പെടെ 22 അംഗങ്ങളാണ് സംഘത്തിലുള്ളത്. ഇതിൽ റിട്ട. ഉദ്യോഗസ്ഥർ, ഗവ. ജീവനക്കാർ, രാഷ്ട്രീയ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, മാതൃകാ കർഷക അവാർഡ് ജേതാവ്, വി.എഫ്.പി.സി.കെ ട്രസ്റ്റ് ബോർഡ് അംഗം ഉൾപ്പെടെയുള്ളവരുണ്ട്. ലാഭവിഹിതം തുല്യമായി വീതിച്ചെടുക്കും. കഴിഞ്ഞ ഏഴ് വർഷമായി ഈ പ്രവർത്തനം തുടരുകയാണ്. ഡോ.എം.എം. ഷാജിവാസ് (പ്രസി), എം. ശബരീനാഥ് (സെക്ര), തങ്കമണി (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിക്കുന്നത്. ക്ഷേത്രത്തിലെ ശ്രീകോവിലില്‍നിന്ന് മൂന്ന് പവന്‍ കവര്‍ന്നു അഞ്ചാലുംമൂട്: ക്ഷേത്രത്തിലെ ശ്രീകോവിലില്‍ സൂക്ഷിച്ചിരുന്ന മൂന്നര പവന്‍ ആഭരണങ്ങള്‍ കവര്‍ന്നതായി പരാതി. പെരുമണ്‍ വടക്കടത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശ്രീകോവിലും സമീപത്തെ ഗ്രില്ലും താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. മോഷണം നടത്തിയശേഷം ഇവ രണ്ടും പൂട്ടിയ നിലയിലാണ്. ക്ഷേത്ര പൂജാരിയുടെ മുറിയിലാണ് താക്കോല്‍ സൂക്ഷിച്ചിരുന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി തെളിവെടുപ്പ് നടത്തി. ഭരണസമിതി തര്‍ക്കം നില നില്‍ക്കുന്ന ക്ഷേത്രമായതിനാല്‍ വിശദഅന്വേഷണം നടത്തുമെന്ന്് അഞ്ചാലുംമൂട് എസ്.ഐ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story