Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2018 11:23 AM IST Updated On
date_range 12 July 2018 11:23 AM ISTകുടുംബശ്രീയുടെ ഇടപാടുകൾ വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കണം -കൗൺസിൽ
text_fieldsbookmark_border
കൊല്ലം: കുടുംബശ്രീയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെടാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. കോർപറേഷൻ പരിധിയിലെ കുടുംബശ്രീയുടെ പ്രവർത്തനത്തിൽ പരാതികളും ആക്ഷേപങ്ങളും ഉയർന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് കൗൺസിലർമാർ ആവശ്യെപ്പട്ടതോടെയാണ് ഐക്യകണ്ഠ്യേന വിജിലൻസ് അന്വേഷണം വേണമെന്ന് തീരുമാനിച്ചത്. കോർപറേഷൻ രൂപവത്കരിച്ച 2000 മുതലുള്ള കുടുംബശ്രീയുമായി ബന്ധപ്പെട്ട ഇടപാടുകൾ സംബന്ധിച്ചാണ് വിജിലൻസ് അന്വേഷണം നടത്താൻ ആവശ്യപ്പെടുന്നതെന്ന് മേയർ പറഞ്ഞു. സി.ഡി.എസ് ചെയർപേഴ്സൻ കള്ള ഒപ്പിട്ട് വായ്പ എടുത്തിട്ടുെണ്ടങ്കിൽ അത് തെറ്റാണ്. ആരെയും സംരക്ഷിക്കേണ്ട കാര്യം കോർപറേഷനില്ല. ഓരോ ഡിവിഷനിലെയും കുടുംബശ്രീ പ്രവർത്തനത്തിൽ കൗൺസിലർമാരുടെ ഇടപെടൽ ഉണ്ടായിരിക്കണം. ഇത്തരത്തിലുള്ള ഇടപെടൽ കുടുംബശ്രീയുടെ ശരിയായ നടത്തിപ്പിന് ഗുണകരമാകുമെന്നും മേയർ പറഞ്ഞു. പതിവുപോലെ തെരുവുവിളക്ക് വിഷയം യോഗത്തിൽ ചർച്ചയായി. ചിന്നക്കടയിൽ അടക്കം നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ െതരുവിളക്കുകൾ കത്തുന്നില്ലെന്ന് ഭരണപക്ഷ അംഗങ്ങൾ തെന്ന യോഗത്തിൽ പരാതിെപ്പട്ടു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ചിന്ത എൽ. സജിത് ഒാരോ കൗൺസിലർക്കും അനുവദിച്ച തെരുവുവിളക്കുകളുടെ എണ്ണം വായിച്ചത് തെറ്റാെണന്നാരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നു. ഇത് അൽപനേരം ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ വാക്കേറ്റത്തിനും കാരണമായി. തെരുവുവിളക്ക് പ്രശ്‌നത്തിൽ ഉടൻ പരിഹാരം ഉണ്ടാകുമെന്നും കേരളത്തിലെ ആദ്യത്തെ പൂർണ എൽ.ഇ.ഡി സ്ഥാപിത കോർപറേഷനായി കൊല്ലം മാറുമെന്നും മറുപടി പ്രസംഗത്തിൽ മേയർ പറഞ്ഞു. ഗ്രീൻ ൈട്രബ്യൂണലിലെ കേസുകളിൽ സിറ്റിങ് നടക്കാത്ത സാഹചര്യത്തിൽ സുപ്രീംകോടതിയിൽ സ്‌പെഷൽ ലീവ് പെറ്റീഷൻ സമർപ്പിക്കുമെന്നും കോർപറേഷൻ മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പർച്ചേഴ്‌സ് കമ്മിറ്റിയിൽ യു.ഡി.എഫ് നേതാവിനെ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പള്ളിമുക്ക് മാർക്കറ്റിലെ വൃത്തിയാക്കലുമായി ബന്ധപ്പെട്ട് ലേലംപിടിച്ചവരെ വിളിച്ചുവരുത്തി നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് പറഞ്ഞു. ചർച്ചയിൽ യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡൻ എ.കെ. ഹഫീസ്, ജെ. സൈജു, ബി. ൈശലജ, ഉദയ സുകുമാരൻ, എം. നൗഷാദ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story