Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2018 11:23 AM IST Updated On
date_range 12 July 2018 11:23 AM ISTകൗൺസിൽ യോഗം; വിമർശനവുമായി ഭരണപക്ഷ അംഗങ്ങളും
text_fieldsbookmark_border
കൊല്ലം: കൗൺസിൽ യോഗത്തിൽ വിമർശനവുമായി ഭരണപക്ഷ അംഗങ്ങളും. അംഗങ്ങളിൽ ഭൂരിഭാഗംപേരും നഗരസഭയുടെ ചില തീരുമാനങ്ങളെയും ഉദ്യോഗസ്ഥരുെട പെരുമാറ്റെത്തയും വിമർശിക്കുകയും തിരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഭരണപക്ഷത്തുനിന്ന് ആദ്യം സംസാരിച്ച എൻ. മോഹനൻ ചില ഉദ്യോഗസ്ഥർ കടുത്ത അലംഭാവം കാട്ടുന്നതായും കോർപറേഷൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു. ചില വിഭാഗങ്ങളിൽ അപേക്ഷ കൊടുത്താൽ ഉദ്യോഗസ്ഥർ അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. വിധവ പെൻഷന് അപേക്ഷ കൊടുത്ത് ഒരുവർഷം കഴിഞ്ഞിട്ടും ഒരടിപോലും മുന്നോട്ട് നീങ്ങാത്ത സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥരിൽ ചിലർ കടകളിൽനിന്ന് കാശ് കൊടുക്കാതെ മുന്തിയ സാധനങ്ങൾ ചോദിച്ചുവാങ്ങിയ സംഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിന്നക്കടയിലെ ഹൈമാസ്റ്റ് ലെറ്റ്, റെയിൽവേ മേൽപാലം, ചെമ്മാൻമുക്ക്, ശാരദമഠം തുടങ്ങിയ നഗരത്തിെൻ വിവിധഭാഗങ്ങളിൽ തെരുവുവിളക്കുകൾ മാസങ്ങളായി കത്താത്ത സംഭവത്തെ എസ്. പ്രസന്നൻ കടുത്തഭാഷയിൽ വിമർശിക്കുകയും അടിയന്തരനടപടി ആവശ്യപ്പെടുകയും ചെയ്തു. സ്കൈ വാക് അടക്കമുള്ള വമ്പൻ പദ്ധതികളിലേക്ക് പോകുന്നതിന് മുമ്പ് ഇത്തരം ചെറിയ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഭരണകൂടം എടുക്കുന്ന തീരുമാനങ്ങൾ താഴെത്തട്ടിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു. പോളയത്തോട് ശ്മാശാനത്തിലെ പുതിയ െകട്ടിടത്തിൽ പ്രവർത്തനം തുടങ്ങാത്തതിനാൽ ആൽമരം വളർന്നുതുടങ്ങിയെന്നും നാട്ടുകാർ സമരത്തിനൊരുങ്ങുകയാണെന്നും സൈജു പറഞ്ഞു. ലിങ്ക് റോഡിലെ രാത്രി കാലങ്ങളിലെ ലോറി പാർക്കിങ് കാരണം ഇതര സംസ്ഥാന തൊഴിലാളികൾ തമ്പടിക്കുകയും ഇത് പല അസാൻമാർഗിക പ്രവർത്തനങ്ങൾക്കും കാരണമാകുന്നുണ്ടെന്നും ഹണിമോൾ പറഞ്ഞു. കൗൺസിലർമാർ യോഗത്തിൽ പറയുന്ന വിഷയങ്ങളിൽ തുടർനടപടി ഉണ്ടാകണമെന്നായിരുന്നു രാജ്മോഹെൻറ ആവശ്യം. കൗൺസിലിൽ പല അംഗങ്ങളും സമയത്തിന് എത്താത്തതും ഒപ്പിട്ടശേഷം തീരുന്നതിന് മുമ്പ് പോകുന്നതും ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബശ്രീ വിഷയം, റോഡ്, ഒാടകളിലെ മാലിന്യംനീക്കൽ, കുടുംബശ്രീയിലെ അഴിമതി, കോർപറേഷൻ പരിധിയിലെ വർധിച്ചുവരുന്ന അനധികൃത നിർമാണങ്ങൾ, തുടങ്ങിയവയെല്ലാം യോഗത്തിൽ ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story