ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന; നിരോധിച്ച പ്ലാസ്​റ്റിക് ഉൽപന്നങ്ങള്‍ പിടിച്ചെടുത്തു

05:53 AM
12/07/2018
കൊല്ലം: നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം തടയുന്നതി​െൻറ ഭാഗമായി നഗരസഭ പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളില്‍ ഹെല്‍ത്ത് സ്‌ക്വാഡി​െൻറ നേതൃത്വത്തില്‍ പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളില്‍ വിൽപനക്കായി സൂക്ഷിച്ചിരുന്ന 200 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടിച്ചെടുക്കുകയും സ്ഥാപന ഉടമകള്‍ക്ക് പിഴ ചുമത്തി നോട്ടീസ് നല്‍കുകയും ചെയ്തു. പരിശോധന വേളയില്‍ നഗരത്തിലെ ചില ജ്യൂസ് കടകളില്‍നിന്നും മില്‍ക്ക് ഷേക്ക് ഉണ്ടാക്കാനായി സൂക്ഷിച്ചിരുന്ന കാലാവധി കഴിഞ്ഞ കവര്‍പാലും പിടിച്ചെടുത്ത് നശിപ്പിച്ചു. കോര്‍പറേഷന്‍ സെക്രട്ടറി വി.ആര്‍ രാജുവി​െൻറ നിര്‍ദേശപ്രകാരം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. ബിജുവി​െൻറ മേല്‍നോട്ടത്തില്‍ അഞ്ച് സ്‌ക്വാഡുകളാണ് നഗരത്തി​െൻറ വിവിധ ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് നാലുവരെ പരിശോധന നടത്തിയത്. പുനരുപയോഗ സാധ്യതയില്ലാത്ത കട്ടി കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നതിനാലാണ് 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ളത്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്ന് കോര്‍പറേഷന്‍ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഡോ. ആനേപ്പില്‍ ഡി. സുജിത്ത് അറിയിച്ചു. വരുംദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കും.
Loading...
COMMENTS