കാട്ടുപോത്തിറച്ചി വിൽപന സംഘത്തിലെ രണ്ടുപേർ കീഴടങ്ങി

05:53 AM
12/07/2018
(ചിത്രം) അഞ്ചൽ: കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി വിൽപന നടത്തുന്ന സംഘത്തിലെ പിടികിട്ടാപ്പുള്ളികളായ രണ്ടുപേർ അഞ്ചൽ വനം റേഞ്ച് ഓഫിസർ മുമ്പാകെ കീഴടങ്ങി. അഞ്ചൽ തഴമേൽ അനീഷ് ഭവനിൽ ബിനു (42), തഴമേൽ അനിതാ മന്ദിരത്തിൽ അനിൽകുമാർ (38) എന്നിവരാണ് കീഴടങ്ങിയത്. ഒരു മാസം മുമ്പ് അഞ്ചൽ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം കാട്ടുപോത്തിറച്ചി വിൽക്കാൻ ശ്രമിക്കുന്നതിനിടെ വനം വകുപ്പുദ്യോഗസ്ഥരെത്തി സംഘത്തിലെ മാവേലിക്കര സ്വദേശികളായ രണ്ടുപേരെ പിടികൂടിയിരുന്നു. സംഘത്തിലുണ്ടായിരുന്ന ബിനുവും അനിൽ കുമാറും അന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പിടിയിലായവർ നൽകിയ വിവരത്തെത്തുടർന്ന് വനം വകുപ്പ് ഇവർക്കെതിരെ കേസെടുത്തിരുന്നു. ഇരുവരും ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിെച്ചങ്കിലും അന്വേഷണണോദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനായിരുന്നു കോടതി ഉത്തരവ്. ഇവരെ ചോദ്യം ചെയ്തതിൽ തൃക്കുന്നപ്പുഴ സ്വദേശി അഭിലാഷ്, വിളക്കുവെട്ടം സ്വദേശി ബാബു എന്നിവരുൾപ്പെടെ ഏതാനും പേർ കൂടി സംഘത്തിലുണ്ടെന്ന് മനസ്സിലായെന്നും അന്വേഷണം തുടരുകയാണെന്നും റേഞ്ച് ഓഫിസർ ബി.ആർ. ജയൻ പറഞ്ഞു. പ്രതികളെ പുനലൂർ വനം കോടതിയിൽ ഹാജരാക്കി.
Loading...
COMMENTS