അപൂർവരോഗം വലക്ക​ു​േമ്പാഴും പ്രതീക്ഷയോടെ ജാസ്മി

05:53 AM
12/07/2018
(ചിത്രം) കരുനാഗപ്പള്ളി: അപൂർവ രോഗം വേട്ടയാടുന്ന നിർധന യുവതി ചികിത്സക്കായി സഹായം തേടുന്നു. കുലശേഖരപുരം. ചാങ്ങയിൽ കിഴക്കതിൽ വീട്ടിൽനിന്ന് തൊടിയൂർ പുലിയൂർവഞ്ചി വടക്ക് പണ്ടാരത്ത് തെക്കതിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന ജാസ്മിയാണ് (27) ചികിത്സിക്കാൻ ഗത്യന്തരമില്ലാതെ വലയുന്നത്. വർഷങ്ങൾക്കു മുമ്പ് വൃക്കരോഗം ബാധിച്ച് ചികിത്സ നടത്തിവരുകയായിരുന്നു. സ്വന്തമായി ഉണ്ടായിരുന്ന അഞ്ച് സ​െൻറ് ഭൂമിയും വീടും വിറ്റു ചികിത്സിക്കേണ്ടി വന്നു. രോഗം ഭേദമായി വരുമ്പോഴാണ് തലയിലെ പിറ്റ്യൂട്ടറി ഗ്രന്ഥിക്ക് മുഴകൾ ബാധിച്ചും ശരീരത്ത് തൊട്ടാൽ ഉടൻ തൊലി പാടയായി ഇളകി മാറ്റുന്ന രോഗമായ കുഷിൻസെൻട്രോ രോഗം ബാധിച്ചത്. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താൽ മൂക്കിൽനിന്നും ചെവിയിൽനിന്നും രക്തം നിലക്കാതെ വരും. ഇടക്ക് അപസ്മാരവുമുണ്ട്. ഉടൻ ശസ്ത്രക്രിയ വേണമെന്നാണ് ചികിത്സിക്കുന്ന കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർ പറയുന്നത്. ചികിത്സക്ക് നാലു ലക്ഷം രൂപ വേണ്ടി വരും. ഭർത്താവും മകനുമടങ്ങുന്ന കുടുംബമാണ് യുവതിയുടേത്. സഹായം ലഭ്യമാകാൻ ഇന്ത്യൻ ബാങ്ക് കരുനാഗപ്പള്ളി ശാഖയിൽ 614357217, ഐ.എഫ്.എസ് കോഡ് IDIB000K024. ആയി അക്കൗണ്ട് തുടങ്ങി. ഫോൺ: 9947411984.
Loading...
COMMENTS