'നടികർ സംഘത്തിന്​ നടിയുടെ പ്രശ്​നം പ്രധാനം'

05:53 AM
12/07/2018
തിരുവനന്തപുരം: അഭിനേതാക്കൾക്ക് പ്രശ്നമുണ്ടായാൽ സ്വന്തം കുടുംബത്തിലെ വഴക്കുപോലെ പരിഹരിക്കുമെന്നും നടിക്കാണ് പ്രശ്നമെങ്കിൽ മറ്റാരെക്കാളും സംരക്ഷണം നൽകുമെന്നും തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘത്തി​െൻറ ട്രഷറർ കൂടിയായ നടൻ കാർത്തി. സംഘടനയിലെ ഒരംഗത്തിന് നിയമസഹായമാണോ സർക്കാർ സഹായമാണോ വേണ്ടതെന്ന് അറിഞ്ഞ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ത​െൻറ പുതിയ ചിത്രമായ 'കടൈകുട്ടി സിങ്ക'ത്തി​െൻറ റിലീസുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിൽ 'അമ്മ'യിൽനിന്ന് നാല് നടിമാർ രാജിെവച്ചതിനെക്കുറിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 'അമ്മ'യുടെ ഗുരുദക്ഷിണ പദ്ധതി നടികർ സംഘവും അനുകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 'കടൈകുട്ടി സിങ്ക'ത്തിൽ കൃഷിക്കാരനായാണ് അഭിനയിക്കുന്നത്. കേരളത്തിൽ തനിക്ക് ഏറെ ആരാധകരുള്ളത് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് വരുമ്പോൾ, ഇവിടത്തെ കടൽ കാണുമ്പോൾ ചെന്നൈയുടെ അടുത്ത് നിൽക്കുകയാമെന്ന് തോന്നുമെന്നും കാർത്തി പറഞ്ഞു. സംവിധായകൻ പാണ്ഡ്യരാജ്, നടി അർഥന എന്നിവരും സന്നഹിതരായിരുന്നു. കാർത്തിയുടെ ജ്യേഷ്ഠനും നടനുമായ സൂര്യയാണ് ചിത്രം നിർമിക്കുന്നത്. 13ന് തീയറ്ററിലെത്തും.
Loading...
COMMENTS