തഴവ കടത്തൂരിൽ രാത്രിയിൽ വീട്ടിൽ കയറി ആക്രമണം; വീട്ടമ്മക്ക് പരിക്കേറ്റു

09:02 AM
11/07/2018
കരുനാഗപ്പള്ളി: തഴവ കടത്തൂർ തടായിൽ ഷറഫുദ്ദീ​െൻറ വീട്ടിൽ ഒരു സംഘം കടന്നുകയറി ആക്രമണം നടത്തി. അക്രമികൾ ചവിട്ടിത്തുറക്കാൻ ശ്രമിക്കുമ്പോൾ കതക് തള്ളിപ്പിടിച്ച ഷറഫുദ്ദീ​െൻറ ഭാര്യ ഫാത്തിമിക്ക് (36) നിലത്തുവീണ് പരിക്കേറ്റു. ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടി​െൻറ ജനൽ ഗ്ലാസുകൾ ആക്രമികൾ തകർത്തു. ഞായറാഴ്ച രാത്രി 10.30 ടെയാണ് സംഭവം. യുവതിയും പന്ത്രണ്ടു വയസ്സുകാരൻ മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അയൽവാസിയായ മുസ്ലിയാരെ കാണാൻ രണ്ട് ദിവസം മുമ്പ് അഴീക്കൽ ഭാഗത്ത് നിന്നും രാത്രിയിൽ ചിലർ കാറിൽ വന്നിരുന്നു. അസമയത്ത് വന്നത് നാട്ടുകാർ ചോദ്യം ചെയ്ത പ്രശ്നമാണ് ഫാത്തിമിയുടെ വീടുകയറി ആക്രമിക്കുന്നതിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു. വീട്ടമ്മ കരുനാഗപ്പള്ളി െപാലീസിൽ പരാതി നൽകി.
Loading...
COMMENTS