അഴീക്കലിൽ ഫൈബർ വള്ളം തിരയിൽപെട്ട് തകർന്നു: രണ്ടുപേർക്ക് പരിക്ക്

09:02 AM
11/07/2018
ഓച്ചിറ: അഴീക്കൽ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ വള്ളം പുലിമുട്ടിന് സമീപം തിരയിൽപെട്ട് തകർന്ന് രണ്ടുപേർക്ക് പരിക്കേറ്റു. ശ്രായിക്കാട് തുമ്പി നിവാസിൽ ദിനകരൻ (52), മകൻ നിഥുൻ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് അപകടം. വലിയ വള്ളത്തിൽ നിന്ന് മത്സ്യം ഹാർബറിലേക്ക് കൊണ്ടുവരാൻ പോയ കാരിയർ വള്ളമാണ് തിരയിൽെപട്ടുതകർന്നത്. മറ്റു വള്ളത്തിലെ തൊഴിലാളികൾ ഇവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. ഇവർ സഞ്ചരിച്ച ത്രിക്കൊടി എന്ന ഫൈബർ വള്ളം രണ്ടായി പിളർന്നു. രണ്ട് യമഹ എൻജിനുകളും നഷ്ടപ്പെട്ടതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ ദിവസം അഴീക്കൽ കുരിശ്ശടിക്ക് സമീപവും ചെറയഴീക്കലിന് സമീപവും മത്സ്യബന്ധന വള്ളങ്ങൾ തിരയിൽെപട്ടു തകർന്നിരുന്നു. വ്യാജ വാട്സ്ആപ് വാർത്തകളിൽ വഞ്ചിതരാകരുത്- ജംഇയ്യതുൽ ഉലമ കൊല്ലം: വർഗീയവികാരങ്ങൾ ഇളക്കിവിടുന്നതും തീവ്രതയും മതമൗലികതയും പ്രചരിപ്പിക്കുന്നതുമായ വാട്സ്ആപ്-ഫേസ്ബുക്ക് വാർത്തകളിൽ വഞ്ചിതരാകരുതെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ലസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സത്യവിരുദ്ധമായ വാർത്തകൾ പ്രചരിക്കപ്പെടുമ്പോൾ അതി​െൻറ ഉറവിടവും നിജസ്ഥിതിയും അന്വേഷിച്ച് ബോധ്യപ്പെടേണ്ടത് അനിവാര്യമാണ്. മതം പഠിക്കാനും പഠിപ്പിക്കാനും ഏറ്റവും കൂടുതൽ സൗകര്യമുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ നിന്ന് സിറിയ പോലുള്ള രാജ്യങ്ങളിൽ പോയി തീവ്രവാദങ്ങൾ പഠിച്ച് മതത്തി​െൻറ പരിവേഷത്തിൽ പ്രചരിപ്പിക്കുകയും അതിന് ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്യുന്ന ശൈലി വാട്സ്ആപ് സന്ദേശങ്ങളിലൂടെ വരുന്നുണ്ട്. അതിനെതിരെ യുവാക്കൾക്ക് ഉദ്ബോധനം ചെയ്യേണ്ട ബാധ്യത പണ്ഡിതന്മാർക്കുണ്ട്. നിരപരാധിയുടെ ജീവനെടുക്കുന്നത് ലോകത്തെ മുഴുവൻ ആളുകളെയും വധിക്കുന്നതിന് സമാനമാണെന്ന് പഠിപ്പിച്ച ഇസ്ലാം കൊലപാതകത്തെ ഒരിക്കലും അനുകൂലിക്കുന്നില്ല. തീവ്രവാദം ആരോപിക്കപ്പെടുന്ന പ്രസ്ഥാനങ്ങളുമായി ദക്ഷിണ കേരള ജംഇയ്യതുൽ ഉലമക്ക് ഒരു ബന്ധവുമില്ലെന്ന് പ്രമേയം വെളിപ്പെടുത്തി. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.പി. അബൂബക്കർ ഹസ്രത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. ഉമർ മൗലവി റിപ്പോർട്ട് അവതരിപ്പിച്ചു. തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി പ്രമേയം അവതരിപ്പിച്ചു. തേവലക്കര അലിയാരുകുഞ്ഞ് മൗലവി, മൈലാപ്പൂര് ഷൗക്കത്താലി മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി. അബൂബക്കർ ഹസ്രത്ത് (പ്രസി.) എ.കെ. ഉമർ മൗലവി (ജന.സെക്ര.), എ. കോയാക്കുട്ടി മുസ്ലിയാർ (ട്രഷ.), കാരാളി ഇ.കെ. സുലൈമാൻ ദാരിമി (ഓർഗ. സെക്ര.), ഒ. അബ്്ദുറഹ്മാൻ മൗലവി, യു.കെ. അബ്ദുൽറഷീദ് മൗലവി (വൈ.പ്രസി.), എൻ. ജാബിർ മൗലവി, തടിക്കാട് ഷിഹാബുദ്ദീൻ മൗലവി (സെക്ര.).
Loading...
COMMENTS