ഹെഡ്‌ പോസ്‌റ്റ്​ ഒാഫിസ് ഉപരോധം

09:02 AM
11/07/2018
കൊല്ലം: യു.ടി.യു.സി നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികള്‍ ചിന്നക്കട ഹെഡ്‌ പോസ്‌റ്റ് ഒാഫിസ് ഉപരോധിക്കും. കൂലി 700 രൂപയാക്കി ഉയര്‍ത്തുക, ഓണത്തിന് മുമ്പ് ബോണസ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നിയിച്ചാണ് ഉപരോധം. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപരോധം ആര്‍.എസ്.പി സംസ്ഥാനസെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രിമാരായ ഷിബു ബേബിജോണ്‍, ബാബു ദിവാകരന്‍, ജില്ല സെക്രട്ടറി ഫിലിപ് കെ. തോമസ് എന്നിവര്‍ സംസാരിക്കും. വാര്‍ത്തസമ്മേളനത്തില്‍ ഫിലിപ് കെ. തോമസ്, വെളിയം ഉദയകുമാര്‍, കെ. രാജി, പ്ലാങ്കാട് ടിങ്കു, എം.എസ്. ബിജു എന്നിവര്‍ പങ്കെടുത്തു.
Loading...
COMMENTS