Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2018 10:44 AM IST Updated On
date_range 10 July 2018 10:44 AM ISTപാടത്ത് കൃഷി, വരമ്പത്ത് നാടകം; ഒാർഗാനിക് തിയറ്റർ പദ്ധതിക്ക് വാമനപുരത്ത് നാളെ തുടക്കം
text_fieldsbookmark_border
തിരുവനന്തപുരം: ജൈവ കാർഷിക സംസ്കൃതി തിരിച്ചുപിടിക്കാനും ഗ്രാമീണ നാടകവേദിയിലൂടെ നവസന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കാനുമായി ഭാരത്ഭവെൻറ നേതൃത്വത്തിൽ ആവിഷ്കരിച്ച 'ഒാർഗാനിക് തിയറ്റർ' സംരംഭത്തിന് ബുധനാഴ്ച വാമനപുരം കളമച്ചൽ പാടത്ത് തുടക്കമാകുമെന്ന് ഡി.കെ. മുരളി എം.എൽ.എ വാർത്തസമ്മേളത്തിൽ അറിയിച്ചു. രാവിലെ 11ന് മന്ത്രിമാരായ എ.കെ. ബാലനും വി.എസ്. സുനിൽകുമാറും ചേർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. പത്തേക്കർ സ്ഥലത്താണ് ഒാർഗാനിക് തിയറ്ററിെൻറ മാതൃക സൃഷ്ടിക്കുന്നത്. ഇൗ സ്ഥലത്ത് കൃഷി ആരംഭിക്കുകയും പാടക്കരയിലെ നാടകപ്പന്തലിൽ ഇടശ്ശേരിയുടെ 'കൂട്ടുകൃഷി' എന്ന നാടകത്തിെൻറ പരിശീലനക്കളരി ആരംഭിക്കുകയും ചെയ്യും. ഏഴ് ഏക്കറിൽ നെൽകൃഷിയും രണ്ട് ഏക്കറിൽ പച്ചക്കറിയും ഒരു ഏക്കറിൽ മത്സ്യകൃഷിയുമാണ് നടത്തുക. വിളവെടുപ്പ് ഉത്സവത്തോടനുബന്ധിച്ച് കൃഷിയിടത്തിനകത്ത് കർഷകരെയും കലാപ്രതിഭകളെയും ഉൾപ്പെടുത്തിയാകും നാടകം അരങ്ങേറുക. വിവ കൾചറൽ ഒാർഗനൈസേഷെൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത്ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, വിവ സെക്രട്ടറി എസ്.എൻ. സുധീർ, സംസ്ഥാന സാക്ഷരതമിഷൻ ഡയറക്ടർ പി.എസ്. ശ്രീകല, റോബിൻ സേവ്യർ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story