Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2018 5:06 AM GMT Updated On
date_range 10 July 2018 5:06 AM GMTഒാട്ടോയിൽ അപകടം സൃഷ്ടിച്ച് കറക്കം: മൂന്നുയുവാക്കൾ അറസ്റ്റിൽ
text_fieldsbookmark_border
മലയിൻകീഴ്: ഒാട്ടോയിൽ കറങ്ങിനടന്ന് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിൽ. മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇവർ സ്റ്റേഷനിൽ വച്ച് പൊലീസുകാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പേയാട് കുണ്ടമൺകടവ് ചെറുതല വീട്ടിൽ എസ്. രാജേഷ് (26), കാവലൊട്ടുകോണം ഊട്ടുഭരണി റെസിഡൻസിൽ മേക്കുംകര പുത്തൻവീട്ടിൽ ആർ. ശ്യാംകുമാർ (31), കുരിശുമുട്ടം റോസ് വില്ലയിൽ വാടകക്ക് താമസിക്കുന്ന വാവച്ചൻ എന്ന അനുദാസ് (24) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി വാഹന പരിശോധനക്കിെട പൊലീസ് അമിതവേഗത്തിൽ എത്തിയ ഓട്ടോയെ കൈകാണിച്ചുവെങ്കിലും നിർത്താതെ പോയി. ഒരു കാറിലും രണ്ട് ബൈക്കിലും ഇടിക്കുകയുമുണ്ടായി. എസ്.ഐ കെ. സുരേഷ്കുമാറിെൻറ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story