Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2018 10:56 AM IST Updated On
date_range 9 July 2018 10:56 AM ISTപ്രതിഭാസംഗമം നടത്തിപ്പിലെ ക്രമക്കേട്: ഒാഡിറ്റ് ടീം ഇെന്നത്തും
text_fieldsbookmark_border
കുളത്തൂപ്പുഴ: ഗ്രാമപഞ്ചായത്ത് മുൻ ഭരണ സമിതിയുടെ കാലത്ത് സംഘടിപ്പിച്ച പ്രതിഭാസംഗമം നടത്തിപ്പിൽ സാമ്പത്തികക്രമക്കേടുകൾ നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പെർഫോമൻസ് ഒാഡിറ്റിങ് ടീം തിങ്കളാഴ്ച രാവിലെ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിൽ പരിശോധനക്കെത്തും. രാവിലെ പത്തരയോടെ പഞ്ചായത്ത് ഒാഫിസിലെത്തുന്ന അന്വേഷണസംഘം കോൺഫറൻസ് ഹാളിൽ രേഖകൾ പരിശോധിക്കുകയും ബന്ധപ്പെട്ടവരിൽ നിന്ന് തെളിവുകളും വിശദീകരണവും തേടുകയും ചെയ്യും. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ കലാപ്രതിഭകളെ കണ്ടെത്തി േപ്രാത്സാഹിപ്പിക്കുന്നതിന് രവീന്ദ്രൻ മാസ്റ്റർ അനുസ്മരണത്തോടൊപ്പം നടത്തപ്പെടുന്ന 'പ്രതിഭാസംഗമം -2014'െൻറ നടത്തിപ്പിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്ന് കാട്ടി വിവരാവകാശ പ്രവർത്തകൻ ചോഴിയക്കോട് ഷഫീക്ക് കൊല്ലം വിജിലൻസ് ഡിവൈ.എസ്.പി.ക്ക് നൽകിയ പരാതിയുടെ അന്വേഷണത്തിനാണ് ഒാഡിറ്റ്സംഘം എത്തുന്നത്. പ്രതിഭാസംഗമത്തിനുവേണ്ടി പഞ്ചായത്തിെൻറ പദ്ധതിയിനത്തിൽ െചലവഴിച്ച തുകയുടെ രേഖകളും പുറമെ സംഘാടകസമിതി അധികമായി പിരിച്ചെടുത്ത തുകയുെടയും െചലവിെൻറയും രേഖകളും സംഘാടകസമിതി ചെയർമാനായ പ്രസിഡൻറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിനു മുന്നിലെത്തി നൽകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അറിയിപ്പിൽ പറയുന്നു. സൗരോർജവേലിയിൽ മാസങ്ങളായി വൈദ്യുതിയെത്തുന്നില്ല കുളത്തൂപ്പുഴ: ജനവാസപ്രദേശങ്ങളിൽ കാട്ടുമൃഗങ്ങളുടെ ശല്യം നിയന്ത്രിക്കുന്നതിന് വനം വകുപ്പ് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സൗരോർജവേലികൾ സംരക്ഷണമില്ലാത്തതിനാൽ ഉപയോഗപ്രദമാകുന്നില്ലെന്ന് ആക്ഷേപം. പലയിടത്തും സൗരോർജവേലിയിലേക്ക് വൈദ്യുതി എത്തിക്കുന്ന സൗരോർജപാനലുകളും ബാറ്ററിയും പ്രവർത്തനരഹിതമായി മാസങ്ങൾ കഴിഞ്ഞെങ്കിലും ഇവ അറ്റകുറ്റപ്പണി നടത്തി പ്രവർത്തന ക്ഷമമാക്കുന്നതിനോ പുതിയവ സ്ഥാപിക്കുന്നതിനോ അധികൃതർ തയാറാകുന്നില്ല. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിെൻറ കിഴക്കൻ പ്രദേശങ്ങളിൽ വനമേഖലയോട് ചേർന്നുകിടക്കുന്ന കോളനികൾക്ക് ചുറ്റുമായി വനം വകുപ്പ് കഴിഞ്ഞ വർഷങ്ങളിൽ ലക്ഷങ്ങൾ മുടക്കി സൗരോർജവേലി സ്ഥാപിച്ചിരുന്നു. ഇപ്പോഴും ആദിവാസികോളനികൾക്ക് ചുറ്റുമുള്ള വേലിനിർമാണം പുരോഗമിക്കുകയാണ്. രണ്ടു വർഷം മുമ്പ് സ്ഥാപിച്ച വേലികളുടെയും അനുബന്ധ ഉപകരണങ്ങളുടെയും തുടർസംരക്ഷണത്തിന് പ്രത്യേകം സംവിധാനം ഏർപ്പെടുത്താൻ വകുപ്പ് തയാറാകാത്തതിനാൽ പലയിടത്തും വേലികളിൽ വൈദ്യുതി എത്തുന്നില്ല. കുളത്തൂപ്പുഴ അമ്പതേക്കർ പാതയ്ക്ക് ഇരുവശത്തുമായി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയുടെ ബാറ്ററി സംവിധാനം തകരാറിലായിട്ട് മാസങ്ങളായി. കാട്ടുമൃഗങ്ങളും കാട്ടാനകളും പ്രദേശത്തെ വനത്തിൽ നിത്യസാന്നിധ്യമായിട്ടും ബാറ്ററി സംവിധാനം അറ്റകുറ്റ പണി നടത്തി പ്രവർത്തനക്ഷമമാക്കുന്നതിനോ പകരം പുതിയവ സ്ഥാപിക്കുന്നതിനോ അധികൃതർ തയാറായിട്ടില്ല. നാട്ടുകാരിൽ ചിലർ ഇടപെട്ടതിനെ തുടർന്ന് പുതിയവ സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് എടുെത്തങ്കിലും എന്ന് സ്ഥാപിച്ചുകിട്ടുമെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. നാട്ടുകാരിൽ ഭൂരിഭാഗവും പകലും രാത്രിയും വനപാതയിലൂടെ കടന്നുപോകുന്നത് പ്രവർത്തനക്ഷമമായ സൗരോർജ വേലിയുണ്ടെന്ന വിശ്വാസത്തിലാണ്. എന്നാൽ ഇവയിൽ വൈദ്യുതി എത്തുന്നില്ലെന്നുള്ളതും കാട്ടുമൃഗങ്ങളെ തടയാൻ ഇവക്ക് കഴിയില്ലെന്നതുമാണ് യാഥാർഥ്യം. വേലികളിൽ വൈദ്യുതി എത്തുന്നുണ്ടോയെന്നും കമ്പിവേലികളിൽ ചെടിയും വള്ളികളും പടർന്നുകയറിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും സംരക്ഷിക്കുന്നതിനും സമയാസമയങ്ങളിൽ ബാറ്ററിയും സൗരോർജപാനലുകളും അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യെപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story