Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപത്മനാഭസ്വാമി...

പത്മനാഭസ്വാമി ക്ഷേത്രത്തിന് തടി; ലേലവ്യവസ്ഥകളിൽ ഇളവനുവദിച്ചു

text_fields
bookmark_border
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് തേക്കിൻതടി നൽകുന്നതിൽ ലേലവ്യവസ്ഥകളിൽ ഇളവനുവദിച്ച് ഉത്തരവ്. ക്ഷേത്രത്തി​െൻറ ശ്രീകോവിലുകളുടെ പുനരുദ്ധാരണവും ധ്വജസ്തംഭത്തി​െൻറ പുനഃസ്ഥാപനത്തിൻെറയും ഭാഗമായി കോന്നി, പുനലൂർ, നിലമ്പൂർ ഫോറസ്റ്റ് ഡിവിഷനുകളിൽനിന്ന് നിർമാണത്തിനുള്ള തേക്കുതടികൾ ക്ഷേത്രഭാരവാഹികൾ കണ്ടെത്തിയിരുന്നു. തടിവിലയിൽ ഇളവ് ലഭിക്കുമെന്ന് വിശ്വാസത്തിൽ നിലമ്പൂർ (അരുവാക്കോട്) ഡിപ്പോയിൽനിന്ന് 29.906 മീറ്റർ ക്യൂബ് തടിയും കോന്നി ഡിവിഷനിൽ ( കുമ്മണ്ണൂർ) നിന്നും 39.260 മീ.ക്യൂബ് തടിയും ക്ഷേത്ര ഭാരവാഹികൾ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ, പത്തനാപുരം -15.050, അരുവാപ്പുലം -9.146, കോന്നി -7.966 മീ. ക്യുബ് തടികൾ ഏറ്റെടുത്തിരുന്നില്ല. കാലാവധി കഴിഞ്ഞതിനാൽ അതിന് പിഴ നൽകണമെന്ന് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റിപ്പോർട്ട് നൽകി. ഇക്കാര്യം വിശദമായി പരിശോധിച്ച സർക്കാർ ക്ഷേത്രത്തി​െൻറ ആവശ്യം പരിഗണിച്ച് ഇതൊരു പ്രത്യേക കേസായി പരിഗണിച്ചാണ് പിഴയും സർച്ചാർജും തറവാടകയും ഒഴിവാക്കി തടി വിട്ടുനൽകാൻ അനുമതി നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story