Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2018 10:41 AM IST Updated On
date_range 8 July 2018 10:41 AM ISTകാർഷിക മേഖലയിലെ അവലോകനങ്ങൾക്ക് േഡ്രാൺ സംവിധാനം
text_fieldsbookmark_border
തിരുവനന്തപുരം: കാർഷിക മേഖലയിലെ അവലോകനങ്ങൾക്ക് ഇനി േഡ്രാൺ സംവിധാനം. സമയബന്ധിതവും അതിവേഗവുമുള്ള അവലോകനങ്ങൾക്ക് ഇനി മുതൽ യു.എ.എസിെൻറ സഹായം ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ. വിളവിസ്തൃതി നിർണയം, സസ്യാരോഗ്യസംരക്ഷണം, കീടരോഗനിയന്ത്രണത്തിനുള്ള ജൈവഉപാധികളുടെ ഉപയോഗം, സൂക്ഷ്മ മൂലകങ്ങളുടെ പ്രയോഗം, കൃഷിനാശനഷ്ടങ്ങളുടെ അവലോകനം തുടങ്ങി ഒട്ടനവധി മേഖലകളിൽ ഇതിെൻറ ഉപയോഗം ഫലവത്താക്കാൻ കഴിയും. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങള ആൻഡ് എൻവയൺമെൻറ് സെൻററിനായിരിക്കും സംസ്ഥാനത്തെ നിയന്ത്രണ ചുമതല. പരീക്ഷണാടിസ്ഥാനത്തിലുളള പറക്കൽ ശനിയാഴ്ച സെക്രേട്ടറിയറ്റ് പരിസരത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തി. കാർഷികോത്പാദന കമീഷണർ സുബ്രതാബിശ്വാ, ഡയറക്ടർ ഡോ. രഘുനാഥമേനോൻ, സംസ്ഥാന വിലനിർണയ ബോർഡ് ചെയർമാൻ ഡോ. രാജശേഖരൻ തുടങ്ങി വിവിധ സാങ്കേതിക സ്ഥാപനങ്ങളിലെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story