Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2018 10:38 AM IST Updated On
date_range 8 July 2018 10:38 AM IST്ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകമേളയിൽ തിരക്കേറുന്നു
text_fieldsbookmark_border
തിരുവനന്തപുരം: ഭരണഘടനാ ശിൽപി ഡോ. ബി.ആര്‍. അംബേദ്കറുടെ സമ്പൂര്‍ണകൃതികളുടെ മലയാളതർജമ വാങ്ങണമെന്നുണ്ടെങ്കിൽ വി.ജെ.ടിഹാളിലെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിജ്ഞാനവസന്തം പുസ്തകമേള സന്ദർശിച്ചാൽ മതി. 40 വാല്യങ്ങളുള്ളതാണ് അംബേദ്കർ കൃതികൾ. 1997 മുതൽ 2013 വരെ കാലയളവിലാണ് ഇതത്രയും പ്രസിദ്ധപ്പെടുത്തിയത്. ഇന്ത്യൻ ഭാഷകളിൽ മലയാളത്തിലാണ് അംബേദ്കറുടെ സമ്പൂര്‍ണകൃതികൾ ഇത്രയും വാല്യങ്ങളിൽ ആദ്യമായി പ്രസിദ്ധപ്പെടുത്തുന്നത്. 4500ല്‍പരം ഗ്രന്ഥങ്ങളാണ് വിവിധ വൈജ്ഞാനിക ശാഖകളിലായി ഇവിടെ ഒരുക്കിയിട്ടുള്ളത്. ശബ്ദാവലികള്‍, പദകോശം, നിഘണ്ടുകള്‍, ഉപനിഷത്തുകള്‍, വിദ്യാഭ്യാസം, മനഃശാസ്ത്രം, തത്ത്വശാസ്ത്രം, ജീവചരിത്രങ്ങള്‍, സാമ്പത്തികശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ, എൻജിനീയറിങ്, ഗണിതം, കൃഷി, ആരോഗ്യം സംഗീതം, ആധ്യാത്മികം, പ്രകൃതിശാസ്ത്രം, ഭൗതികശാസ്ത്രം, ഭാഷ, സാഹിത്യം, കലകള്‍, ഫോക്‌ലോര്‍, നാടകം, സംഗീതം, സിനിമ, സാമൂഹികശാസ്ത്രം, പരിസ്ഥിതി തുടങ്ങി വിവിധ വിഷയങ്ങളിലെ പുസ്തകങ്ങൾ ലഭ്യമാണ്. കേരളചരിത്രം, ഇന്ത്യാചരിത്രം, ലോകചരിത്രം, സ്‌പോര്‍ട്‌സ്, ഗെയിംസ്, ഫുട്‌ബാള്‍ ഇതിഹാസങ്ങളും പ്രതിഭകളും, സഹകരണ നിയമങ്ങളും ചട്ടങ്ങളും, ഇന്ത്യന്‍ ഭരണഘടന, ഭാരതീയ കാവ്യശാസ്ത്രം, അധ്യാത്മരാമായണം എഴുത്തച്ഛന്‍, ഒ.എന്‍.വി കാവ്യസംസ്‌കൃതി, എ.ആര്‍ സമ്പൂര്‍ണ കൃതികള്‍, ഋഗ്വേദം, ശ്രീനാരായണഗുരു സമ്പൂര്‍ണ കൃതികള്‍ എന്നിവയും വിൽപനക്കുണ്ട്. ദിവസവും രാവിലെ 10 മുതല്‍ രാത്രി 8.30 വരെയാണ് പുസ്തകമേള. ജൂലൈ 10ന് വിജ്ഞാനവസന്തം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story