Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാഭ്യാസമേഖലയിലെ...

വിദ്യാഭ്യാസമേഖലയിലെ പിൻവാതിൽ നിയമനം അവസാനിപ്പിക്കും -​കെ.പി.എസ്​.ടി.എ

text_fields
bookmark_border
വിദ്യാഭ്യാസമേഖലയിലെ പിൻവാതിൽ നിയമനം അവസാനിപ്പിക്കും -​കെ.പി.എസ്​.ടി.എ
cancel
തിരുവനന്തപുരം: വിദ്യാഭ്യാസമേഖലയിലെ പിൻവാതിൽ നിയമനനീക്കം അവസാനിപ്പിക്കുമെന്ന് കെ.പി.എസ്.ടി.എ. ഇടതുപക്ഷ ഗവൺമ​െൻറ് അധികാരത്തിൽ വന്നതിന് ശേഷം വിദ്യാഭ്യാസമേഖല മുഴുവനും സ്വന്തം ഇഷ്ടക്കാരെ നിയമിക്കുന്ന പ്രവണതയാണ് നടന്നുവരുന്നത്. അധ്യാപകപരിശീലന കേന്ദ്രങ്ങളായ ഡയറ്റുകളിലും പിൻവാതിലിലൂടെ ഇഷ്ടക്കാരെ നിയമിക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. ഇത്തരം നിയമനങ്ങൾ അവസാനിപ്പിക്കണമെന്ന് കെ.പി.എസ്.ടി.എ ജനറൽ സെക്രട്ടറി എം. സലാഹുദ്ദീൻ ആവശ്യെപ്പട്ടു. കെ.പി.എസ്.ടി.എ കണിയാപുരം ഉപജില്ലകമ്മിറ്റി ഉപജില്ല കേന്ദ്രത്തിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപജില്ലപ്രസിഡൻറ് രാജീവ് പി. നായർ അധ്യക്ഷത വഹിച്ചു. സി. ഭുവനേന്ദ്രൻ, എം.ആർ. മധു, എൽ. സുകുമാരൻ, എം. നജിമുദ്ദീൻ, എം. ആനന്ദക്കുട്ടൻ, ആർ.ഒ. കൃഷ്ണകാന്ത്, എ. ഹാഷിം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story