Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഭിമന്യു മതതീവ്രവാദ...

അഭിമന്യു മതതീവ്രവാദ ശക്തികളോടുള്ള സി.പി.എം മൃദുസമീപനത്തി‍െൻറ ഇര -ബി.ജെ.പി

text_fields
bookmark_border
തിരുവനന്തപുരം: മതതീവ്രവാദശക്തികളോട് സി.പി.എം സ്വീകരിക്കുന്ന മൃദുസമീപനത്തി‍​െൻറ ഇരയാണ് മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്. കുമാർ. സി.പി.എമ്മി‍​െൻറ എസ്.ഡി.പി.ഐ വിരോധം പ്രസ്താവനയിൽ മാത്രമായി ഒതുങ്ങുകയാണ്. അധികാരം കിട്ടാൻ ഏത് ചെകുത്താനേയും സി.പി.എം കൂട്ടുപിടിക്കുമെന്നുള്ളതി‍​െൻറ തെളിവാണ് തിരുവനന്തപുരം വെമ്പായം പഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണയോടെയുള്ള ഭരണം. അഭിമന്യുവി‍​െൻറ ജീവന് അൽപമെങ്കിലും വില കൽപിക്കുന്നുണ്ടെങ്കിൽ ഈ സഖ്യം അവസാനിപ്പിക്കാൻ സി.പി.എം തയാറാകണം. ഐ.എസ്.ഐ.എസി‍​െൻറ ഇന്ത്യൻ പതിപ്പാണ് പോപുലർ ഫ്രണ്ടെന്ന് നേരത്തേ തന്നെ ബി.ജെ.പി ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ, അന്ധമായ ബി.ജെ.പി വിരോധം മൂലം അവരെ പാലൂട്ടി വളർത്താനാണ് സി.പി.എമ്മും കോൺഗ്രസും തയാറായത്. അതി‍​െൻറ ഫലമായാണ് ഇരു മുന്നണികളിലും പോപുലർ ഫ്രണ്ട് പ്രവർത്തകർ നുഴഞ്ഞുകയറിയതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story