Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2018 11:12 AM IST Updated On
date_range 6 July 2018 11:12 AM ISTസി.പി.എം പ്രതിഷേധ കൂട്ടായ്മ 10ന്
text_fieldsbookmark_border
കൊല്ലം: കലാപം സൃഷ്ടിക്കാനുള്ള വർഗീയശക്തികളുടെ ശ്രമങ്ങൾ തുറന്നുകാട്ടി ജനകീയപ്രതിരോധം സംഘടിപ്പിക്കുന്നതിെൻറ ഭാഗമായി സി.പി.എം നേതൃത്വത്തിൽ 10ന് പ്രതിഷേധകൂട്ടായ്മ നടത്തുെമന്ന് ജില്ല സെക്രട്ടറി എസ്. സുദേവൻ അറിയിച്ചു. വൈകീട്ട് നാലുമുതൽ ഏഴുവരെ ഏരിയ കേന്ദ്രങ്ങളിലായിരിക്കും കൂട്ടായ്മ. എൽ.ഡി.എഫിന് അനൂകൂല ജനസ്വാധീനം അട്ടിമറിക്കാൻ ഒരുവർഗീയ ശക്തികൾക്കുമാവില്ല. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വർഗീയതക്കെതിരെ ശക്തമായ പ്രതിരോധ നിരയൊരുക്കാൻ സി.പി.എം പ്രതിഞ്ജാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ കുടിപ്പക -രാജ്മോഹൻ ഉണ്ണിത്താൻ കൊല്ലം: കോൺഗ്രസിൽ മുഖത്തുനോക്കി വിമർശനം നടത്തുന്നവരെ നേതാക്കൾ ഇന്ന് കുടിപ്പകവെച്ച് അന്ത്യം നടത്തുകയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. കെ കരുണാകരൻ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെ ശത്രുവിനോട്പോലും കുടിപ്പക പുലർത്തി അവസരം കിട്ടുേമ്പാൾ കഥകഴിക്കാൻ കരുണാകരൻ തയാറായിട്ടില്ല. പദവികൾ കിട്ടുന്നവരെയും കിട്ടാത്തവരെയും ഒരേപോലെ സന്തോഷിപ്പിക്കാൻ കരുണാകരന് സാധിച്ചു. അദ്ദേഹം ഭരിച്ചിരുന്നപ്പോൾ ഏത് കോൺഗ്രസുകാരനും നെഞ്ച്വിരിച്ച് സ്വന്തം സർക്കാറെന്ന് പറയാൻ സാധിച്ചിരുന്നു. ഇന്ന് പ്രവർത്തകരുടെ വികാരമനുസരിച്ചല്ല പാർട്ടി പോകുന്നത്. സാമുദായിക സംഘടനകളുമായി നല്ല ബന്ധം ഉണ്ടായിരുന്നപ്പോഴും അവരെയെല്ലാം വരച്ചവരയിൽ നിർത്താൻ കരുണാകരന് സാധിച്ചിരുന്നു. കരുണാകരെൻറ കാലശേഷവും അദ്ദേഹത്തിെൻറ സിംഹാസനം ശൂന്യമാണ്. കോൺഗ്രസ് ദുർബലമായാൽ ഘടകകക്ഷികൾ പിടിമുറുക്കും. തെരഞ്ഞെടുപ്പ് കഴിയുേമ്പാൾ അംഗബലം പ്രധാനമാണ്. അതിനനുസരിച്ചാണ് വിലപേശൽ. ഇന്ന് കോൺഗ്രസ് െകാടുക്കാനും ഘടകകക്ഷികൾ വാങ്ങാനും ഇരിക്കുന്ന കാഴ്ചയാണുള്ളത്. ഒടുവിൽ നമ്മൾ ആരും പ്രതീക്ഷിക്കാത്തത് പലതും അവർ ചോദിക്കും. അന്ന് ഉത്തരം മുട്ടുമെന്നും ഉണ്ണിത്താൻ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.സി രാജൻ, ജി. പ്രതാപവർമ തമ്പാൻ, ഇ. മേരിദാസൻ, മോഹൻ ശങ്കർ, കെ.ജി രവി, എസ്.വിപിനചന്ദ്രൻ, സൂരജ് രവി, ചിറ്റുമൂല നാസർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story