Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2018 11:05 AM IST Updated On
date_range 6 July 2018 11:05 AM ISTബഷീറിെൻറ ഒാർമകൾ പങ്കുവെച്ച് പാത്തുമ്മയുടെ ആടിെൻറ ദൃശ്യാവിഷ്കാരം
text_fieldsbookmark_border
കരുനാഗപ്പള്ളി: വൈക്കം മുഹമ്മദ് ബഷീറിെൻറ ഓർമകൾ കുരുന്നുകൾക്ക് പങ്കുവെക്കാൻ കരുനാഗപ്പള്ളി കോഴിക്കോട് ഗവ. എസ്.കെ.വി.യു.പി സ്കൂളിൽ അധ്യാപകർ ബഷീറിെൻറ 'പാത്തുമ്മയുടെ ആട്' കൃതിയുടെ ദൃശ്യാവിഷ്കാരം സംഘടിപ്പിച്ചത് ശ്രദ്ധേയമായി. വിദ്യാർഥിനി ഫാത്തിമാ ഹാരീസാണ് പാത്തുമ്മയുടെ വേഷമവതരിപ്പിച്ചത്. പാത്തുമ്മയെന്ന കഥാപാത്രം ആടുമായി അര കിലോമീറ്റർ ദൂരത്തുനിന്നും റോഡിലൂടെ നടന്നാണ് സ്കൂളിൽ എത്തിച്ചേർന്നത്. കഥാപാത്രത്തിെൻറ വേഷമണിഞ്ഞ് ഫാത്തിമ ഹാരിസ് ആടുമായി റോഡിലൂടെ നടന്നുവരുന്നത് വഴിയോരങ്ങളിൽ നിന്നവർക്ക് കൗതുകമായി. സ്കൂൾ കവാടത്തിലേക്ക് കയറിയ പാത്തുമ്മയെയും ആടിനെയും വിദ്യാർഥികളും അധ്യാപകരും സ്വീകരിച്ചു. പി.ടി.എയുടേയും വിദ്യാർഥികളുടേയും നേതൃത്വത്തിൽ നടന്ന ബഷീർ അനുസ്മരണത്തിൽ നാട്ടുകാരും പങ്കുചേർന്നു. അസംബ്ലിയിൽ പ്രഥമാധ്യാപിക 'പാത്തുമയുടെ ആട്' എന്ന കൃതിയെക്കുറിച്ചും കഥാപത്രത്തെക്കുറിച്ചും പരിചയപ്പെടുത്തി. വിവിധ പരിപാടികളും നടന്നു. കരുനാഗപ്പള്ളി നഗരസഭയുടെ 17 കോടിയുടെ മാസ്റ്റർപ്ലാന് അംഗീകാരം കരുനാഗപ്പള്ളി: നഗരസഭയെ ഹരിതാഭമാക്കാനും ജലസമൃദ്ധമാക്കാനും ലക്ഷ്യമിട്ട് തയാറാക്കിയ പദ്ധതിയുടെ മാസ്റ്റർ പ്ലാന് ഡി.പി.സിയുടെ അംഗീകാരം. ഹരിത കേരള മിഷനിലെ ജലസംരക്ഷണ ഉപമിഷെൻറ ഭാഗമായി മേജർ ഇറിഗേഷൻ വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയറുടെ സഹായത്തോടെയാണ് നഗരസഭ പദ്ധതി തയാറാക്കിയത്. നഗരസഭയിലെ പ്രധാന ജല സ്രോതസ്സുകളായ തഴത്തോടുകൾ, പാറ്റോലി തോട് എന്നിവയുടെ സംരക്ഷണം, 58 ഹെക്ടറോളം വരുന്ന കൃഷിയിടങ്ങൾ സംരക്ഷിക്കുക, ശുദ്ധജലത്തിെൻറ ലഭ്യത പരമാവധി ഉറപ്പുവരുത്തുക എന്നിവ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പഴയ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് 1117 ഹെക്ടർ കൃഷിയിടങ്ങൾ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. ഇതിൽ 58 ഹെക്ടർ മാത്രമാണ് അവശേഷിക്കുന്നത്. ഇത് സംരക്ഷിച്ചുനിർത്തുക എന്നത് പ്രധാനമാണെന്ന് മാസ്റ്റർ പ്ലാൻ ചൂണ്ടിക്കാട്ടുന്നു. തഴത്തോടുകളും പാറ്റോലിതോടും സംരക്ഷിക്കുക വഴി ഇതിനു സമീപമുള്ള 10 ഹെക്ടർ പാടം കൃഷിയുക്തമാക്കുകയും കിണറുകൾ ഉൾപ്പടെയുള്ള കുടിവെള്ള സ്രോതസ്സുകളിൽ ജലലഭ്യത ഉറപ്പാക്കുക എന്നതും ലക്ഷ്യമിടുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ളവ ഉൾപ്പടെ 80 കുളങ്ങളാണ് നഗരസഭ അതിർത്തിയിലുള്ളത്. ഇതിൽ 26ഓളം വരുന്ന പൊതുകുളങ്ങൾ സംരക്ഷിക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ്. കയർ ഭൂവസ്ത്രം, സംരക്ഷണഭിത്തികൾ എന്നിവ നിർമിച്ചും ജലാശയങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യം. തോടുകൾ ചെന്നു പതിക്കുന്ന ടി.എസ് കനാൽ, വട്ടക്കായൽ എന്നിവയുടെ പ്രവേശന ഭാഗത്ത് ഉപ്പുവെള്ളം കയറുന്നത് തടയാനായി ചീപ്പുകൾ സ്ഥാപിക്കും. 17.24 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ അനുമതി കൂടി ലഭിക്കുന്നതോടെ കൃഷി, മൈനർ ഇറിഗേഷൻ, ജലവിഭവ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുമായി ചർച്ച ചെയ്ത് ഡി.പി.ആർ തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story