Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്കിൽ കറങ്ങി കഞ്ചാവ്...

ബൈക്കിൽ കറങ്ങി കഞ്ചാവ് വിൽപ്പന: യുവാവ്​ പിടിയിൽ

text_fields
bookmark_border
ഇരവിപുരം: ബൈക്കിൽ കറങ്ങി കഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെ ഷാഡോ പൊലീസി​െൻറ സഹായത്തോടെ ഇരവിപുരം പൊലീസ് പിടികൂടി. വാളത്തുംഗൽ കളരിവാതുക്കൽ കോടിയാട്ട് പടിഞ്ഞാറ്റതിൽ പ്രശാന്താണ് (24) അറസ്റ്റിലായത്. ഒരു കിലോയിലധികം കഞ്ചാവ് ഇയാളിൽനിന്ന് കണ്ടെടുത്തു. കഞ്ചാവ് ചെറുപൊതികളിലാക്കി വിൽപ്പന നടത്തുകയായിരുന്നു. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ പങ്കജാക്ഷ​െൻറ മേൽനോട്ടത്തിൽ എസ്.ഐ ശ്രീകുമാർ, ഷാഡോ എസ്.ഐ വിപിൻ, എ.എസ്.ഐമാരായ സക്കീർ, ലേഗഷ്, സി.പി.ഒമാരായ സീനു, മീനു, ഹരി, ശിവകുമാർ, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മൃഗസംരക്ഷണവകുപ്പി​െൻറ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ അഞ്ചൽ: മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്ന പുതിയ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച അഞ്ചലിൽ നടക്കും. പാൽ, മുട്ട എന്നിവയുടെ ഉൽപാദനവർധനവും സ്വയംപര്യാപ്തതയും യുവാക്കൾക്കും സംരംഭകർക്കും പുതിയ തൊഴിൽ അവസരമൊരുക്കലും പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാവസായികാടിസ്ഥാനത്തിൽ ആടുവളർത്തൽ പരിശീലനം, ഗോസമൃദ്ധി 2018-ഇൻഷുറൻസ് പോളിസി വിതരണം, ഗോവർധിനി 2018 പാസ് ബുക്ക് വിതരണം, ദുരന്തനിവാരണ ഫണ്ട് വിതരണം എന്നിവയാണ് തുടക്കം കുറിക്കുന്നത്. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടി മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി അധ്യക്ഷതവഹിക്കും. ജനപ്രതിനിധികൾ, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ മുതലായവർ പങ്കെടുക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ചു സുരേഷ്, മൃഗസംരക്ഷണവകുപ്പ് അസി. ഡയറക്ടർ ഡോ.എ. ഷാഹുൽ ഹമീദ്, കുരിയോട്ടുമല ഹൈടെക് െഡയറി ഫാം സൂപ്രണ്ട് ഡോ. പി.എസ്. ശ്രീകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story