Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 11:08 AM IST Updated On
date_range 4 July 2018 11:08 AM ISTശത്രുക്കൾ പാർട്ടിയെ പന്തുതട്ടുമ്പോൾ പൊങ്ങാനെങ്കിലും ശ്രമിക്കണം -കെ. മുരളീധരൻ
text_fieldsbookmark_border
തിരുവനന്തപുരം: ശത്രുക്കൾ പാർട്ടിയെ പന്തുതട്ടുമ്പോൾ ഒന്നായി പൊങ്ങാനെങ്കിലും ശ്രമിക്കണമെന്ന് കെ. മുരളീധരൻ എം.എൽ.എ. കേരള ലെജിസ്ലേച്ചർ സെക്രേട്ടറിയറ്റ് അസോയിയേഷെൻറ വാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒന്നിച്ചു നിൽക്കുമ്പോഴും കിട്ടുന്നത് അടിയാണ്. അപ്പോൾ രണ്ടായി നിന്നാലുള്ള അവസ്ഥ പറയാനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വരുന്ന പാർലമെൻറ് തെരഞ്ഞെടുപ്പ് കോൺഗ്രസിെൻറ അവസാന ബസാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വഴക്ക് കൂടിയതുമൂലം ബസ് കിട്ടിയില്ല, ബസിൽ കേറിയ ഇടതുപക്ഷം അധികാരത്തിലെത്തി. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിലും ഇതുതന്നെയായിരുന്നു അവസ്ഥ. ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ അവസാന ബസെങ്കിലും കിട്ടൂവെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മഹാരാജാസ് കോളജിലെ കൊലപാതകത്തിന് പിന്നിൽ തീവ്രവാദ സ്വഭാവമുള്ളവരെന്ന് മുഖ്യമന്ത്രി പറഞ്ഞ തിങ്കളാഴ്ചതന്നെയാണ് എസ്.ഡി.പി.ഐയുടെ പിന്തുണയോടെ വെമ്പായം ഗ്രാമപഞ്ചായത്ത് ഭരണം നിലനിർത്തിയത്. ടി.പി. ചന്ദ്രശേഖരെൻറ കൊലപാതകം അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായിയുടെ അറിവോടെയാണെന്ന ആരോപണം നിലനിൽക്കെയാണ് ജയിലിലെത്തി അദ്ദേഹം കുറ്റവാളികളെ കണ്ടത്. യു.ഡി.എഫ് ഭരണകാലത്തായിരുന്നെങ്കിൽ സാംസ്കാരിക ബുദ്ധിജീവികളുടെ പ്രതികരണംകൊണ്ട് ഇരിക്കപ്പൊറുതി കിട്ടില്ലായിരുന്നു. എന്നാൽ, പിണറായി സർക്കാറിെൻറ കാലത്ത് അവരെല്ലാം കാഷ്വൽ ലീവിലാണെന്നും മുരളീധരൻ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story