Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 11:08 AM IST Updated On
date_range 4 July 2018 11:08 AM ISTപ്രതിപക്ഷത്തിരിക്കുന്നത് കാശിക്ക് പോകാനല്ലെന്ന തിരിച്ചറിവ് വേണം -കെ. ശങ്കരനാരായണൻ
text_fieldsbookmark_border
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിരിക്കുന്നത് കാശിക്ക് പോകാനല്ലെന്ന തിരിച്ചറിവ് നേതാക്കൾക്ക് ഉണ്ടാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര ഗവർണറുമായ കെ. ശങ്കരനാരായണൻ. അടുത്ത രണ്ടുവർഷം കഴിഞ്ഞാൽ ഭരണത്തിലെത്തണമെന്ന ചിന്തയോടെവേണം പ്രവർത്തിക്കേണ്ടത്. ആളുകുറവാണെങ്കിലും വിഷയങ്ങളോട് വ്യക്തമായ സമീപനം സ്വീകരിച്ചാലേ ഇപ്പോഴത്തെ അവസ്ഥയിൽനിന്ന് കരകയറാനാകൂ. ഈ സർക്കാറിനോട് ദയവ് കാണിച്ചിട്ട് കാര്യമില്ല. അവർ ചിന്തിക്കുന്ന ഭാഷയിൽ പ്രവർത്തിക്കാൻ കഴിഞ്ഞാേല നിലവിലെ ക്ഷീണം മറികടക്കാൻ കോൺഗ്രസിന് കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. കേരള ലെജിസ്ലേച്ചർ സെക്രേട്ടറിയറ്റ് അസോസിയേഷൻ (കെ.എൽ.എസ്.എ) വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്താകമാനം ഇന്ത്യൻ നാഷനൽ കോൺഗ്രസിന് ക്ഷീണമുണ്ട്. ജനങ്ങൾ ഇതു തിരിച്ചറിഞ്ഞെങ്കിലും നേതാക്കൾക്ക് ഇതുവരെയും മനസ്സിലായിട്ടില്ല. സത്യാവസ്ഥ നേതാക്കൾ കൂടി മനസ്സിലാക്കിയാൽ കോൺഗ്രസിെൻറ തിരിച്ചുവരവിന് പ്രയാസമില്ല. കേരളത്തിെൻറ വികസനവും സാമ്പത്തിക പുരോഗതിയുമാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെങ്കിൽ തോമസ് ഐസക്കിനോട് ഇനി മുതൽ സെക്രേട്ടറിയറ്റിലേക്ക് വേരണ്ടെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടണം. ജി.എസ്.ടി നടപ്പാക്കിയാൽ ആദ്യവർഷം കേരളത്തിന് 4000 കോടിയുടെ ലാഭമുണ്ടാകുമെന്നാണ് ഐസക് പറഞ്ഞത്. എന്നാൽ, ഇപ്പോൾ അദ്ദേഹം പറയുന്നത് നാല് രൂപയുടെ ലാഭം പോലുമില്ലെന്നാണ്. ഈ അബദ്ധം മറച്ചുവെക്കാനാണ് കിഫ്ബിയെ കൂട്ടുപിടിക്കുന്നത്. കിഫ്ബി ഒരു പൊട്ടക്കിണറായിരുന്നെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പ്യ ചേംബേഴ്സ് ഹാളിൽ നടന്ന സമ്മേളനത്തിൽ കെ.എൽ.എസ്.എ പ്രസിഡൻറ് തോമസ് ചെട്ടുപറമ്പിൽ അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ കെ. മുരളീധരൻ, കെ.സി. ജോസഫ്, കെ.എസ്. ശബരീനാഥൻ, വി.എസ്. ശിവകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ശരത്ചന്ദ്ര പ്രസാദ്, തമ്പാനൂർ രവി, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി എന്നിവർ സംസാരിച്ചു. കെ.എൽ.എസ്.എ ജനറൽ സെക്രട്ടറി ഷാജി ഹാരിസ് സ്വാഗതവും ട്രഷറർ എസ്. അരുൺ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story