Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടപ്പള്ളി അനുസ്​മരണം

ഇടപ്പള്ളി അനുസ്​മരണം

text_fields
bookmark_border
കൊല്ലം: കവി ഇടപ്പള്ളി രാഘവൻപിള്ളയുടെ 82ാമത് ചരമവാർഷികാചരണം അഞ്ചിന് ഇടപ്പള്ളി സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ ആചരിക്കും. രാവിലെ 9.30ന് ഇടപ്പള്ളി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, രണ്ടു മുതൽ കാവ്യാഞ്ജലി. നാലിന് സാംസ്കാരിക സമ്മേളനം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി സ്മാരക പ്രഭാഷണം മുൻ സംസ്കൃത സർവകലാശാലാ വൈസ് ചാൻസലർ ഡോ. എസ്. രാജശേഖരൻ നിർവഹിക്കും. സംസ്ഥാന പ്രതിനിധി യോഗം കൊല്ലം: കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷ്യൻ ഫെഡറേഷൻ (യു.ടി.യു.സി) സംസ്ഥാന പ്രതിനിധി യോഗം സംസ്ഥാന പ്രസിഡൻറ് കുരീപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു. എ. ഹരിക്കുട്ടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രദീപ് തേവലക്കര, അജിത്ത് അനന്തകൃഷ്ണൻ, പ്രകാശ് വെറ്റമുക്ക്, ഈശ്വരി, പെരുമ്പുഴ ബാബു, ഇടക്കുളങ്ങര ശ്രീഹരി എന്നിവർ സംസാരിച്ചു. നവീകരിച്ച ലൈബ്രറിയും സ്കൗട്ട് യൂനിറ്റ് ഉദ്ഘാടനവും ഓച്ചിറ: വയനകം വോക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ലൈബ്രറി കെട്ടിടവും സ്ക്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂനിറ്റ് ഉദ്ഘാടനവും ആറിന് രാവിലെ 9.30ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. നവീകരിച്ച ലൈബ്രറി കെട്ടിടം ജില്ല പഞ്ചായത്തംഗം അനിൽ എസ്. കല്ലേലിഭാഗവും സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റ് സരോജാക്ഷിയമ്മയും ഉദ്ഘാടനം ചെയ്യും. തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, സാമൂഹികസാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ സംബന്ധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story