Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 5:06 AM GMT Updated On
date_range 4 July 2018 5:06 AM GMTയൂനിഫോം വിതരണം
text_fieldsbookmark_border
നെടുമങ്ങാട്: കുഴിവിള ഗവ. എല്‍.പി സ്കൂള്‍ വികസന സമിതിയും രക്ഷകര്‍തൃസമിതിയും സംഭരിച്ച സ്കൂള്‍ പ്രീപ്രൈമറി വിദ്യാർഥികള്‍ക്കുള്ള യൂനിഫോം വിതരണവും ജൈവ ഔഷധത്തോട്ടത്തിെൻറ നിര്‍മാണോദ്ഘാടനവും നടന്നു. പൊതുസമ്മേളനം ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ് ഉദ്ഘാടനം ചെയ്തു. ജൈവ ഔഷധത്തോട്ട നിർമാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ചുള്ളിമാനൂര്‍ അക്ബര്‍ഷാന്‍ നിര്‍വഹിച്ചു. നെടുമങ്ങാട് ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ എം. രാജ്കുമാര് യൂനിഫാം വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. ബിജുകുമാര്‍ അധ്യക്ഷതവഹിച്ചു. വാര്‍ഡ് അംഗം ഷീല കുമാരി, എസ്. ഐശയ്യ ദാസ്, എസ്. ഷാജഹാന്, എസ്. ഗോപാലപിള്ള, ആര്. സുകുമാരന്‍ നായര്‍, എന്‍. വിജയന്, സി. ഗിരീശകുമാരന് നായര്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപിക പി.എസ്. ശ്രീലത സ്വാഗതവും സിന്ധു വി.കെ. നായര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story