Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2018 10:33 AM IST Updated On
date_range 3 July 2018 10:33 AM ISTനെടുങ്ങണ്ടയില്‍ മീന്‍വളര്‍ത്തല്‍ കുളങ്ങള്‍ നിർമിച്ചു
text_fieldsbookmark_border
ആറ്റിങ്ങൽ: അഞ്ചുതെങ്ങ് നെടുങ്ങണ്ടയില്‍ തൊഴിലുറപ്പുതൊഴിലാളികളുടെ നേതൃത്വത്തില്‍ മത്സ്യകൃഷിക്കായുള്ള മീന്‍വളര്‍ത്തല്‍ കുളങ്ങള്‍ നിർമിച്ചു. സ്വകാര്യവ്യക്തിയുടെ പറമ്പിൽ 12 മീറ്റര്‍ വീതിയില്‍ 14 മീറ്റര്‍ നീളത്തില്‍ ഒന്നേകാല്‍ മീറ്ററോളം ആഴത്തിലും മൂന്ന് കുളങ്ങളാണ് നിർമിച്ചത്. 40 ദിവസങ്ങൾകൊണ്ട് 18ഓളം തൊഴിലാളികളടങ്ങുന്ന സംഘമാണ് നിർമാണത്തിനുപിന്നില്‍. സേഫ്റ്റിവാളിന് കേടുപാട് സംഭവിക്കാതിരിക്കാന്‍ കുളത്തിെൻറ നാലുവശങ്ങളിലും കയര്‍ ഭൂവസ്ത്രം വിരിച്ചിട്ടുണ്ട്. വിനോദസഞ്ചാരവികസനത്തിനനുസരിച്ച് കരിമീന്‍ ഉള്‍പ്പെടെയുള്ള മത്സ്യങ്ങളുടെ ആവശ്യകത വർധിക്കുന്നുണ്ട്. ഇതോടൊപ്പം കോഴിവളര്‍ത്തല്‍ കേന്ദ്രവും ജൈവപച്ചക്കറികൃഷിയും നടത്തുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപംനല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്തംഗം വിമല്‍രാജ് പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് വ്യത്യസ്തങ്ങളായ നിരവധി പദ്ധതികള്‍ ഇതിനകം നടത്തിയിട്ടുണ്ടെങ്കിലും മത്സ്യക്കുളം നിര്‍മാണം ഈ മേഖലയില്‍ ആദ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story