Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2018 11:02 AM IST Updated On
date_range 2 July 2018 11:02 AM IST74 ആദിവാസികൾ പൊലീസിലേക്ക്; നിയമന ഉത്തരവ് മുഖ്യമന്ത്രി ഇന്ന് കൈമാറും
text_fieldsbookmark_border
തിരുവനന്തപുരം: ആദിവാസി വിഭാഗത്തിൽനിന്നുള്ള 74 പേർ ഇന്ന് പൊലീസ് സേനയുടെ ഭാഗമാവും. മാവോവാദി ഭീഷണിയും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും ഫലപ്രദമായി പ്രതിരോധിക്കുന്നതിനും ആദിവാസി വിഭാഗക്കാരെ സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് ആദിവാസികളായ യുവതീയുവാക്കളെ പൊലീസിൽ നിയമിക്കുന്നത്. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വനമേഖലകളിൽനിന്നുള്ള ഇവർക്ക് സ്പെഷൽ റിക്രൂട്ട്മെൻറിലൂടെയാണ് നിയമനം. തിങ്കളാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമന ഉത്തരവ് കൈമാറും. പി.എസ്.സി വഴി വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വനത്തിനകത്തും വനാതിർത്തിയിലുമുള്ള പട്ടികവർഗ വിഭാഗത്തിലെ യുവതീയുവാക്കളിൽനിന്ന് 74 പേരെയാണ് ആദ്യഘട്ടത്തിൽ സിവിൽ െപാലീസ് ഓഫിസർ തസ്തികയിലേക്ക് തെരഞ്ഞെടുത്തത്. ഇവരിൽ 52 പുരുഷന്മാരും 22 വനിതകളുമാണുള്ളത്. രണ്ടുപേർ ബിരുദാനന്തര ബിരുദക്കാരും മൂന്നുപേർ ബി.എഡുകാരും ഏഴുപേർ ബിരുദധാരികളുമാണ്. അട്ടപ്പാട്ടിയിൽ കൊല്ലപ്പെട്ട മധുവിെൻറ സഹോദരി ചന്ദ്രികയും തെരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആഗസ്റ്റ് ഒന്നുമുതൽ ഇവരുടെ പരിശീലനം തൃശൂർ പൊലീസ് അക്കാദമിയിൽ ആരംഭിക്കും. പുതുതായി സൃഷ്ടിച്ച തസ്തികകളിൽ 70 ശതമാനം വയനാടിനും 20 ശതമാനം പാലക്കാടിനും 10 ശതമാനം മലപ്പുറം ജില്ലക്കുമാണ് നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story