Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാളിപ്പാറ...

കാളിപ്പാറ കുടിവെള്ളപദ്ധതി വാട്ടര്‍ കണക്ഷന് 5000 മുതല്‍ 10000 വരെ പിരിക്കുന്നതായി പരാതികള്‍

text_fields
bookmark_border
വെള്ളറട: കാളിപ്പാറ കുടിവെള്ള പദ്ധതിയില്‍നിന്ന് വീട്ടില്‍ കുടിവെള്ള കണക്ഷന്‍ ലഭിക്കുന്നതിന് 5000 മുതല്‍ 10000 വരെ ഇൗടാക്കുന്നതായി പരാതികള്‍. ഇതി​െൻറ ചുമതലയുള്ള കാട്ടാക്കട ജല അതോറിറ്റിക്കെതിരെയാണ് വ്യാപകപരാതി ഉയർന്നത്. കുടിവെള്ള പദ്ധതിക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അഡ്വാന്‍സ് തുക 350 രൂപയാണ്. നിശ്ചിത ഫീസ് അതോറിറ്റിയില്‍ അടയ്ക്കാന്‍ ചെല്ലുന്നവരില്‍നിന്ന് പണം സ്വീകരിക്കാതെ അതാത് പ്ലംബര്‍മാരെ എൽപിച്ചാല്‍ മതിയെന്ന മറുപടിയാണ് ലഭിക്കുക. ഇവരാണ് ഗുണഭോക്താക്കളില്‍നിന്ന് ഭാരിച്ച തുക പിരിക്കുന്നത്. വാങ്ങുന്ന പണത്തിന് രേഖകളോന്നും നല്‍കാറില്ല. ആവശ്യപ്പെട്ടാലും നല്‍കാറില്ല. കാട്ടാക്കട വാട്ടര്‍ അതോറിറ്റിയും പ്ലംബർമാരും തമ്മിലുള്ള ധാരണപ്രകാരമാണ് വന്‍ കൊള്ള നടക്കുന്നത്. ഇപ്രകാരം ലക്ഷക്കണക്കിന് രൂപ കൊള്ളയടിെച്ചന്നാണ് ആരോപണം. ജീവനക്കാര്‍ പറയുന്ന പ്ലംബര്‍മാര്‍ മാത്രം പൈപ്പിട്ടാൽ മാത്രമേ ഇവർ കണക്ഷൻ യഥാസമയം കൊടുക്കുകയുള്ളൂ. എന്നാൽ കുടിവെള്ളം മുട്ടിക്കുമെന്ന പേടിയുള്ളതിനാൽ ആരും രേഖാമൂലം പരാതിയും നല്‍കുന്നില്ല. ആവശ്യപ്പെടുന്ന തുക കൊടുക്കാത്തതിനാൽ കുടിവെള്ള പദ്ധതിയില്‍ ഉൾപ്പെടുത്താത്ത നിരവധിപേരുണ്ട്. അതോറിറ്റിക്കെതിരേ അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്നും അധികമായി വാങ്ങിയ തുക തിരിച്ച് നല്‍കണമെന്നും ഗുണഭോക്താക്കള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം സന്ദർശിച്ചു വെള്ളനാട്: കേന്ദ്ര ടൂറിസംമന്ത്രി അൽഫോൺസ് കണ്ണന്താനം മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം സന്ദർശിച്ചു. ചെയർപേഴ്സൺ സേതുവിശ്വനാഥൻ അദ്ദേഹത്തെ സ്വീകരിച്ചു. ജില്ലയിലെ െതരഞ്ഞെടുക്കപ്പെട്ട കർഷകരുമായും കൃഷി ഉദ്യോഗസ്ഥരുമായും മന്ത്രി ചടച്ച നടത്തി. വെള്ളനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വെള്ളനാട് ശ്രീകണ്ഠൻ, ഐ.സി.എ.ആർ സീനിയർ സയൻറിസ്റ്റ് ഡോ. ഡി.വി. ശ്രീനിവാസ റെഡ്ഡി, ജോയൻറ് ഡയറക്ടർ ഡോ. രഘുരാംദാസ്, കെ.വി.കെ ഹെഡ് ഡോ. ആർ. മാരിമുത്തു, ജില്ല പ്രിൻസിപ്പൽ അഗ്രികൾചറൽ ഓഫിസർ സിസിലി, ഉദ്യോഗസ്ഥരായ ജി. ചിത്ര, മഞ്ചു തോമസ്, ഡോ. ബി. കൃഷ്ണമോഹൻ, ജ്യോതി റേച്ചൽ വർഗീസ്, ബിന്ദു ആർ. മാത്യു, ദേവിക അയ്യപ്പൻ, വെള്ളനാട് കൃഷി ഓഫിസർ ചന്ദ്രലേഖ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story