Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2018 10:56 AM IST Updated On
date_range 2 July 2018 10:56 AM ISTക്ഷേത്രങ്ങളിൽ മാസ്റ്റർ പ്ലാൻ തയാറാക്കിയുള്ള പദ്ധതികൾ നടപ്പാക്കും
text_fieldsbookmark_border
കൊട്ടാരക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്കായി മാസ്റ്റർ പ്ലാൻ തയാറാക്കിയുള്ള വികസനങ്ങൾ നടപ്പാക്കുമെന്ന് ദേവസ്വം പ്രസിഡൻറ് എ. പത്മകുമാർ. മാസ്റ്റർ പ്ലാൻ പദ്ധതിയുടെ തുടക്കം കുറിക്കുന്നതിന് മുന്നോടിയായി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ ചേർന്ന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലാണ് ആദ്യം നിർമാണം തുടങ്ങുന്നത്. തുടർന്ന് ദേവസ്വം ബോർഡിലെ മറ്റ് പ്രധാന ക്ഷേത്രങ്ങളിലും വികസനം നടത്തും. കൊട്ടാരക്കരയിൽ സെപ്റ്റംബറിൽ നിർമാണം തുടങ്ങുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ ചീഫ് എൻജിനീയർ വിനയകുമാറിന് നിർദേശം നൽകി. ദേവപ്രശ്നം നടത്തി പരിഹാരക്രിയകൾ ഉൾപ്പെടെയുള്ള നിർദേശങ്ങൾ സ്വീകരിച്ചാകും മാസ്റ്റർ പ്ലാൻ തയാറാക്കുക. ദേവപ്രശ്ന വിധിപ്രകാരം ക്ഷേത്രത്തിനകത്തെ നിർമാണമാകും ആദ്യം തുടങ്ങുക. ഗണപതി ക്ഷേത്രത്തോടൊപ്പം സമീപ ക്ഷേത്രങ്ങളായ പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം, പനയ്ക്കൽകാവ് ക്ഷേത്രം, കുലശേഖരപുരം ക്ഷേത്രം എന്നിവ കൂട്ടിയോജിപ്പിച്ചാകും വികസനം നടത്തുക. ക്ഷേത്രത്തിന് സമീപമുള്ള ദേവസ്വം സ്ഥലത്ത് ഭക്തർക്ക് മതിയായ താമസവും ഭക്ഷണവും ഒരുക്കുന്നതിന് സത്രവും കാൻറീനും ഷോപ്പിങ് സൗകര്യവും സ്ഥാപിക്കും. പി. ഐഷാപോറ്റി എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേവസ്വം ബോർഡ് അംഗം ശങ്കർദാസ്, ദേവസ്വം കമീഷണർ എൻ. വാസു, നഗരസഭാ ചെയർപേഴ്സൺ ബി. ശ്യാമളയമ്മ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story