Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2018 10:56 AM IST Updated On
date_range 2 July 2018 10:56 AM ISTവൈദ്യുതി ബോർഡ്; 'കാൾസെൻററിലും' പിൻവാതിൽ നിയമനത്തിന് അണിയറ നീക്കം
text_fieldsbookmark_border
തിരുവനന്തപുരം: വൈദ്യുതി ബോർഡ് 'കാൾ സെൻററിൽ' പ്രത്യേക പരിശീലനം നേടി ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരെ മാറ്റി നേതാക്കൾക്ക് വേണ്ടപ്പെട്ടവരെ പിൻവാതിലിലൂടെ നിയമിക്കാൻ നീക്കം നടക്കുന്നതായി കെ.എസ്.ഇ.ബി മിനിസ്റ്റീരിയൽ ഒാഫിസേഴ്സ് അസോസിയേഷൻ ആരോപിച്ചു. നിലവിലുള്ള സ്ഥിരംജീവനക്കാരുടെ സേവനം തൃപ്തികരമല്ല എന്നു വരുത്തിതീർത്താണ് പുറത്തുനിന്നും വേണ്ടപ്പെട്ടവരെ നിയമിക്കാൻ തീരുമാനിച്ചത്. ഹൈഡൽ ടൂറിസത്തിലും സെക്ഷൻ ഒാഫിസുകളിലും വെളിയിൽനിന്നും ധാരാളം പേരെ നിയമിച്ചിട്ടുണ്ട്. ഇതുമൂലം പി.എസ്.സി ലിസ്റ്റിൽ ഇടം നേടിയവർക്ക് ബോർഡിൽ വിവിധ തസ്തികകളിൽ നിയമനനിരോധനം നടപ്പാക്കിയിരിക്കുകയാണെന്നും അസോസിയേഷൻ പ്രസിഡൻറ് കല്ലിയൂർ മുരളി ആരോപിച്ചു. സ്വദേശി സോപ്പ്, കേക്ക്, ഭക്ഷ്യ ചക്ക ഉൽപന്ന നിർമാണ പരിശീലനം തിരുവനന്തപുരം: ഗാന്ധി സെൻറർ ഫോർ റൂറൽ െഡവലപ്മെൻറും സ്വദേശി ട്രസ്റ്റും തിരുവനന്തപുരം വൈ.എം.സി.എയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വദേശി സോപ്പുൽപന്ന നിർമാണ പരിശീലനം ആറ്, ഏഴ്, എട്ട് തീയതികളിലും കൺസ്യൂമർ ഉൽപന്ന നിർമാണം ഒമ്പത്, 10 തീയതികളിലും പേപ്പർ ബാഗ് നിർമാണം 11, 12 തീയതികളിലും കേക്ക് നിർമാണം 13, 14, 15 തീയതികളിലും ഭക്ഷ്യ ഉൽപന്ന നിർമാണം 16,17,18 തീയതികളിലും കുട നിർമാണം 19,20 തീയതികളിലും ചക്ക ഉൽപന്ന നിർമാണം 21,22, 23, 24 തീയതികളിലും സെക്രേട്ടറിയറ്റിന് സമീപെത്ത വൈ.എം.സി.എ ഹാളിൽ നടക്കും. ടിപ്പു സുൽത്താൻ അനുസ്മരണ സമ്മേളനം തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ എക്കാലത്തും സ്മരിക്കപ്പെടേണ്ട ടിപ്പുസുൽത്താൻ മതാന്ധനെന്നുള്ള പ്രചാരണം ചരിത്ര നിഷേധമാണെന്ന് ഉലമ കൗൺസിൽ ചെയർമാൻ ഇമാം എ.എം. ബദറുദ്ദീൻ മൗലവി അഭിപ്രായപ്പെട്ടു. കേരള മുസ്ലിം കൾച്ചറൽ അസോസിയേഷെൻറ ആഭിമുഖ്യത്തിൽ നടന്ന ടിപ്പു സുൽത്താൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർക്കിങ് പ്രസിഡൻറ് കെ.എച്ച്.എം. അഷറഫ് അധ്യക്ഷതവഹിച്ചു. പ്രസിഡൻറ് എ. യൂനുസ്കുഞ്ഞ്, ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ, മുഹമ്മദ് ബഷീർ ബാബു, വിഴിഞ്ഞം ഹനീഫ്, എം. മുഹമ്മദ് മാഹീൻ, എ. ഷറഫുദ്ദീൻ, മുഹമ്മദ് റോഷൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story