Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'അവൽ' പദ്ധതി ഉദ്ഘാടനം...

'അവൽ' പദ്ധതി ഉദ്ഘാടനം നാലിന്​

text_fields
bookmark_border
മലയോരമേഖലയിൽ മത്സ്യവിപണി തളർന്നു പത്തനാപുരം: ചന്തകളിൽ വിൽപനക്കെത്തിക്കുന്ന മീനുകളിൽ ഫോർമലിൻ കലർന്നതാണെന്ന വാർത്ത പരന്നതോടെ കടൽ മീനുകളുടെ കച്ചവടം മലയോരമേഖലയിലും കുത്തനെ ഇടിഞ്ഞു. ട്രോളിങ് നിരോധനവും ഫോര്‍മലിന്‍ വിഷയവും സജീവമായതോടെ പരമ്പാരാഗത മത്സ്യക്കച്ചവടക്കാരുടെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. പലരും ഇരുചക്രവാഹനങ്ങളിലും ഓട്ടോകളിലുമുള്ള മത്സ്യവിപണനം നിർത്തി. മുമ്പ് സജീവമായിരുന്ന വഴിയോര കച്ചവടക്കാരും മത്സ്യവിപണനം അവസാനിപ്പിച്ചു. പത്തനാപുരം, പുനലൂർ, അഞ്ചൽ, കൊട്ടാരക്കര തുടങ്ങിയ മേഖലകളിലെ വിൽപനക്കാർ എത്തുന്നില്ല. കായല്‍, പുഴ മീനുകള്‍ക്ക് വില കുത്തനെ ഉയരുന്നുണ്ട്. മായം കലര്‍ന്ന വാര്‍ത്തയെ തുടര്‍ന്ന് ആശങ്കയിലായ ജനങ്ങള്‍ ഇപ്പോള്‍ സമീപിക്കുന്നത് നാടന്‍ മീനുകളെയാണ്. ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് കുത്തനെ ഉയര്‍ന്ന മീന്‍ വില ഫോര്‍മലിന്‍ ചേര്‍ത്ത മീനുകള്‍ എത്തിയെന്ന പ്രചാരണത്തെ തുടര്‍ന്ന് അതേപടി താഴുകയും ചെയ്തു.ഇതര സംസ്ഥാനത്തുനിെന്നത്തുന്ന മത്തി കിലോഗ്രാമിന് 240 രൂപക്ക് വിറ്റിരുന്നത് പകുതിയായി കുറഞ്ഞിരിക്കുകയാണ്. ചൂര വില 340ല്‍ നിന്ന് 160 രൂപയായും അയലയുടെ വില 300ല്‍ നിന്ന് 160രൂപയായും 300 രൂപയായിരുന്ന കിളിമീന്‍ വില 240രൂപയായും കുറഞ്ഞു. ആശങ്കവേണ്ടന്നും മീന്‍ ധൈര്യമായി കഴിക്കാമെന്നും പരമ്പരാഗത മീൻപിടിത്തക്കാരും വിൽപനക്കാരും ഒരുപോലെ പറയുന്നു. വൻകിട കമ്പനികൾക്കായി സംസ്ഥാനത്തിനഎ പുറത്തുനിന്നു കൊണ്ടുവരുന്ന മത്സ്യത്തിലാണ് ഫോർമലിൻ കലർത്തുന്നതെന്നും മത്സ്യതൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story